അവധിക്കാലം: അധിക കോച്ചുകൾ അനുവദിച്ച ട്രെയിനുകൾ ഇതെല്ലാം

Mail This Article
കാസർകോട് ∙ അവധിക്കാലം ആരംഭിക്കുന്നതിനു മുന്നോടിയായുള്ള തിരക്കു കണക്കിലെടുത്തു ട്രെയിനുകൾക്ക് അധിക കോച്ച് അനുവദിച്ചു. 12076 തിരുവനന്തപുരം സെൻട്രൽ–കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്(അധിക ചെയർകാർ കോച്ച് 29 മുതൽ), 12075 കോഴിക്കോട്–തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസ് (അധിക ചെയർ കാർ കോച്ച് ഈ മാസം 29 മുതൽ). 16604 തിരുവനന്തപുരം സെൻട്രൽ– മംഗളൂരു സെൻട്രൽ മാവേലി എക്സ്പ്രസ്(അധിക സ്ലീപ്പർ ക്ലാസ് കോച്ച് 28നും 29നും), 16603 മംഗളൂരു സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ്(അധിക സ്ലീപ്പർ ക്ലാസ് കോച്ച് 27നും 28നും).
16629 തിരുവനന്തപുരം സെൻട്രൽ– മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസ്(അധിക സ്ലീപ്പർ ക്ലാസ് കോച്ച് 28നും 29നും, ഏപ്രിൽ 1നും 2നും), 16630 മംഗളൂരു സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ മലബാർ എക്സ്പ്രസ് (അധിക സ്ലീപ്പർ ക്ലാസ് കോച്ച് 27നും 28നും, ഏപ്രിൽ 1നും 2നും) 16343 തിരുവനന്തപുരം സെൻട്രൽ–മധൂര ജംക്‌ഷൻ അമൃത എക്സ്പ്രസ് (അധിക സ്ലീപ്പർ ക്ലാസ് കോച്ച് 28നും 29നും), 16344 മധൂര ജംക്‌ഷൻ–തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസ് (അധിക സ്ലീപ്പർ ക്ലാസ് കോച്ച് 29നും 30നും).