ADVERTISEMENT

പട്ടാഴി∙ ഒരു കൂരയുണ്ടാക്കണമെന്നു മാത്രമേ ഈ ജന്മത്തിൽ ആഗ്രഹം ഉള്ളൂ. ഞങ്ങളെ ഉപദ്രവിക്കുന്നവർ ഈ കണ്ണീരിനു വില പറയേണ്ടി വരും. ലക്‌ഷം വീട് കോളനിയിൽ സുഭദ്രാമ്മയുടെ വാക്കുകളാണ് ഇത്. അടച്ചുറപ്പുള്ള വീടെന്ന സ്വപ്നത്തിനായി 65ാം വയസ്സിലും കാത്തിരിക്കുന്ന ഈ വയോധികയ്ക്ക് ഇനി എന്തു ചെയ്യണമെന്നറിയില്ല. ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച തുക ഉപയോഗിച്ചു നിർമിക്കുന്ന വീടിന്റെ "തറ" പൊളിച്ചു കളഞ്ഞതാണു ഒടുവിലത്തെ സംഭവം. ഒരാഴ്ച മുൻപ് സമീപത്തെ മറ്റൊരു വീടിന്റെ നിർമാണ ആവശ്യത്തിനായി കെട്ടിയ താൽക്കാലിക ഷെഡ് കത്തിച്ചിരുന്നു. ഫെബ്രുവരി 9നാണ് ആദ്യം ഇവിടെ കത്തിക്കുന്നത്.

വസ്തുവും വീടുമില്ലാത്ത എട്ടു പേർക്കാണ് ഇവിടെ വീട് ഒരുങ്ങുന്നത്. ഇതിൽ നാല് വീടിന്റെ നിർമാണം തുടങ്ങി. തുടക്കത്തിൽ തന്നെ സാമൂഹിക വിരുദ്ധരുടെ ആക്രമണത്തിൽ നിർമാണം തടസ്സപ്പെടുന്നത്, ഇവിടെ വീട് നിർമിക്കുന്നവരെ സംബന്ധിച്ചു ഏറെ ആശങ്ക സൃഷ്ടിക്കുന്നു. ഇവിടെ വീട് അനുവദിച്ചവരിൽ ഒരാളൊഴികെ മറ്റെല്ലാവരും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവരാണ്. ഓരോ ദിവസവും ആക്രമണം നടന്നിട്ടും പൊലീസ് ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT