വിശുദ്ധ പുതപ്പിന്റെ മാതൃക കാണാൻ ആയിരങ്ങളെത്തി

Mail This Article
ഊട്ടി∙ യേശുവിനെ കുരിശിലേറ്റിയ ശേഷം സംസ്കരിക്കാൻ ഉപയോഗിച്ച ഷ്രൗഡ് ഓഫ് ടുരിൻ എന്ന് വിളിക്കപ്പെടുന്ന വിശുദ്ധപുതപ്പിന്റെ മാതൃക ദർശിക്കാൻ ഊട്ടിയിൽ വിശ്വാസികളുടെ വൻ തിരക്ക്. യേശുവിനെ കുരിശിലേറ്റിയ നിലയിൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം നൈലോൺ പുതപ്പിൽ പൊതിഞ്ഞ് ധനികനായ അരിമത്തേയു ജോസഫ് എന്നയാളുടെ പൂന്തോട്ടത്തിൽ സംസ്കരിക്കുകയായിരുന്നു.
മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റ ദേവന്റെ ചിത്രം പുതപ്പിൽ പതിഞ്ഞിരുന്നു. ഇതിന്റെ പകർപ്പ് കൊൽക്കത്തയിൽ നിന്നെത്തിച്ച് ഇത് ഊട്ടിയിലെ മലയാളം കുർബാനയുള്ള സെന്റ് ജോസഫ്സ് പള്ളിയിലാണ് വിശ്വാസികൾക്ക് കാണാനായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പ്രദർശിപ്പിച്ചത്. ആയിരക്കണക്കിനു വിശ്വാസികൾ ഇത് ദർശിക്കാനായി എത്തി. പിന്നീട് വയനാട് അമ്പലവയലിലെ സെന്റ് മാർട്ടിൻസ് ദേവാലയത്തിലേക്ക് കൊണ്ടുപോയി.