ADVERTISEMENT

കൊടുമൺ ∙ ആൾത്താമസമില്ലാത്ത ഷെഡിൽനിന്ന് 2 പെരുമ്പാമ്പുകളെയും കുഞ്ഞുങ്ങളെയും പിടികൂടി. 2 വലിയ പെരുമ്പാമ്പുകളും 18 വീതം കുഞ്ഞുങ്ങളെയും മുട്ടകളുമാണ് കണ്ടെത്തിയത്. കൊടുമൺ പഴയ പൊലീസ് സ്റ്റേഷൻ ജംക്‌ഷനിൽ റോഡരികിലാണ് സംഭവം. ഷെഡിലെ താമസക്കാരിയായ വയോധിക ഒരുമാസം മുൻപാണ് മരിച്ചത്. ഈ ഷെഡിൽ നിന്നാണ് പാമ്പിനെയും കുഞ്ഞുങ്ങളെയും കിട്ടിയത്.

ഷെഡ് പൂർണമായും തകർന്ന നിലയിലായിരുന്നു. വിവരം നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് കോന്നി വനംവകുപ്പിനെ ബന്ധപ്പെടുകയും അവരെത്തി പാമ്പിനെയും കുഞ്ഞുങ്ങളെയും പിടികൂടുകയായിരുന്നു. ഷെഡിന്റെ അടിയിലാണ് പാമ്പും കൂട്ടത്തെ കണ്ടെത്തിയത്.സമീപത്ത് കൂടി ഒഴുകുന്ന തോട്ടിൽ നിന്ന് പെരുമ്പാമ്പ് കരയ്ക്ക് വന്നു കയറി ഷെഡിൽ മുട്ടയിട്ടതാണെന്ന് കരുതുന്നു.

English Summary:

Pythons and their young were rescued in Kodumon, Kerala. A total of 38 snakes and eggs were found in a dilapidated abandoned shed near the old police station.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com