ന്യൂജെൻ പിള്ളേർക്കെന്താ കൃഷിയിൽ കാര്യം?; ഈ ക്യാംപസിലേക്ക് വന്നാൽ കാണാം വിളവെടുപ്പാഘോഷം
Mail This Article
ഇഞ്ചി കടിച്ച പോലെ എന്നൊക്കെ കളിയാക്കി പറയുമെങ്കിലും ചാലക്കുടി സേക്രഡ് ഹാർട്ട് കോളജിലെ കുട്ടികൾക്ക് ഇഞ്ചി അത്ര കളിയാക്കാനുള്ള കാര്യമല്ല. ഒരു വർഷത്തോളമായി പരിപാലിച്ചു പോരുന്ന ഒരു കുഞ്ഞു ഇഞ്ചിത്തോട്ടമാണ് വിദ്യാർഥികളും അധ്യാപകരും ചേർന്ന് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇഞ്ചിക്കു പുറമേ, മഞ്ഞളും കപ്പയും ഈ ക്യാംപസ് കൃഷിത്തോട്ടത്തിലുണ്ട്.
കോളജിലെ സംരംഭകത്വ ക്ലബ്ബിന്റെ ഭാഗമായി കൊമേഴ്സ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിലാണ് കൃഷി ആരംഭിച്ചത്. കോവിഡ് കാലം മുതൽ പലവിധ സംരംഭങ്ങൾ ചെയ്യുന്ന കുട്ടികൾക്ക് പുതിയൊരു മാർഗം കൂടി പരിചയപ്പെടുത്തുക എന്ന ലക്ഷ്യം കൂടി ഇതിനു പിന്നിലുണ്ട്. കോളജിൽ മാത്രമല്ല വീട്ടിലും ഗ്രോബാഗുകളിൽ കൃഷി ചെയ്യുന്ന കുട്ടികൾ ഉണ്ട്. ഈ അധ്യയന വർഷമാദ്യം ആരംഭിച്ച കൃഷി വിളവെടുക്കാറായി. മണ്ണും കൃഷിയുമായി ബന്ധമില്ലാതെ വളരുന്ന പുതുതലമുറയിൽ കൃഷി എന്നത് ശീലമായി വളർത്തിയെടുക്കാനാണ് ക്ലബ്ബിനുവേണ്ടി ഇങ്ങനെയൊരു പദ്ധതി അവതരിപ്പിച്ചത്. ആദ്യം മുതലേ കുട്ടികൾക്ക് വളരെ ഉത്സാഹമായിരുനെന്നും ക്ലബ് കോ ഓർഡിനേറ്റർ പി.എസ്.നജീബ് പറഞ്ഞു.