എയർപോർട്ടുകളിൽ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് ആകാം 128 ഒഴിവുകൾ

Mail This Article
കൊച്ചി, കോഴിക്കോട്, കണ്ണൂർ എയർപോർട്ടുകളിൽ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്, ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് തസ്തികകളിൽ 128 ഒഴിവ്. ഇന്റർവ്യൂ 18, 20, 22 തീയതികളിൽ കൊച്ചിയിൽ. ഒഴിവ്: കണ്ണൂർ-50, കൊച്ചി-47, കോഴിക്കോട്-31. പ്രായം 28 കവിയരുത്.
യോഗ്യത, ശമ്പളം:
കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്: ബിരുദം, കംപ്യൂട്ടർ അറിവ്, ഇംഗ്ലിഷിലും ഹിന്ദിയിലും പ്രാവീണ്യം; 23,640 രൂപ.
∙ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്: പ്ലസ് ടു, കംപ്യൂട്ടർ അറിവ്, ഇംഗ്ലിഷ്, ഹിന്ദിയിൽ പ്രാവീണ്യം; 20,130 രൂപ
∙ഫീസ്: 500 രൂപ. ഡിഡിയായി അടയ്ക്കണം. പട്ടികവിഭാഗം, വിമുക്തഭടൻമാർക്കു ഫീസില്ല.
യോഗ്യതകൾക്കും മറ്റു വിശദവിവരങ്ങൾക്കും www.aiasl.in സന്ദർശിക്കുക.