ADVERTISEMENT

കേരള സർക്കാരിന്റെ പൊതുമേഖലാസ്ഥാപനമായ കെൽട്രോണിന്റെ നോളജ് സെന്ററുകൾ, സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നൈപുണ്യവികസന കോഴ്സുകൾ നടത്തിവരുന്നു. ഇപ്പോൾ അപേക്ഷിക്കാവുന്ന ഏതാന‌ും കോഴ്സുകളെ സംബന്ധിച്ച സൂചനകൾ കാണുക. ഫീസ്: താഴെക്കാണിച്ചിട്ടുള്ള തുകകൾക്കു പുറമേ ജിഎസ്ടിയും കൊടുക്കണം.

എ) പിജി ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, 12 മാസം, ഏതെങ്കിലും ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ആകെ ഫീസ് 25,000 രൂപ
ബി) ഡിപ്ലോമ കോഴ്സുകൾ:
1. കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, 6 മാസം, കുറഞ്ഞ യോഗ്യത: പ്ലസ്ടു / വിഎച്ച്എസ്ഇ / 10 + ഐടിഐ, 8,000 രൂപ
2. കംപ്യൂട്ടർ ഹാർ‍ഡ്‌വെയർ ആൻഡ് നെറ്റ്‌വർക് മെയ്ന്റനൻസ്, 12 മാസം, പ്ലസ്ടു / വിഎച്ച്എസ്ഇ / 10 + ഐടിഐ, 40,000 രൂപ
3. ഓഫിസ് അക്കൗണ്ടിങ്, 6 മാസം, പ്ലസ്ടു, 11,000 രൂപ
4. വെബ് ഡിസൈൻ ആൻഡ് ഡവലപ്മെന്റ്, 6 മാസം, പ്ലസ്ടു, 30,000 രൂപ
5. ഇന്റർനെറ്റ് ഓഫ് തിങ്സ്, 6 മാസം, ബിടെക് (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ), എംഎസ്‌സി ഇലക്ട്രോണിക്സ് കോഴ്സുകൾ പഠിക്കുന്നവർ, 40,000 രൂപ (അവധിദിന ക്ലാസുകൾ)
6. ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഒരു വർഷം, പ്ലസ്ടു 30,000 രൂപ
7. 3 D അനിമേഷൻ (വ്യത്യസ്ത സ്പെഷലൈസേഷനുകൾ. 3 പ്രോഗ്രാമുകൾ: Rigging and Animation – M16 / Dynamics & VFX– M17 / Modeling and Texturing– M15 ), ഓരോന്നിനും 5 മാസം, പ്ലസ്ടു, 45,000 രൂപ
8. ഡിജിറ്റൽ ഫിലിം മേക്കിങ്, 6 മാസം, പ്ലസ്ടു / വിഎച്ച്എസ്ഇ / 10 + ഐടിഐ, 55,000 രൂപ
9. കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, 8 മാസം, പ്ലസ്ടു, 22,000 രൂപ
സി) അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്സ്, വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്, 12 മാസം, പ്ലസ്ടു / വിഎച്ച്എസ്ഇ / 10 + ഐടിഐ, 75,000 രൂപ
ഡി) സർട്ടിഫിക്കറ്റ് കോഴ്സുകൾ
1. വേഡ് പ്രോസസിങ് ആൻഡ് ഡേറ്റ എൻട്രി, 3 മാസം, എസ്എസ്എൽസി, 4,000 രൂപ
2. ഓഫിസ് ഓട്ടമേഷൻ, ഒരു മാസം, എസ്എസ്എൽസി, 1,500 രൂപ
3. പൈതൺ പ്രോഗ്രാമിങ്, ഒരു മാസം, എസ്എസ്എൽസി, 4,000 രൂപ
4.ഐടി ഇന്റേൺഷിപ് ഇൻ LAMP (Linux, Apache, MySQL and PHP Technology).
4 മാസം, ബിരുദത്തിനു പഠിക്കുന്നവർക്കും, 26,500 രൂപ.
5. പ്രോഗ്രാമിങ്, C, C++, 2 മാസം, എസ്എസ്എൽസി, 5,000 രൂപ.
6. കംപ്യൂട്ടർ ഹാർ‍ഡ്‌വെയർ ആൻഡ് നെറ്റ്‌വർക് മെയ്ന്റനൻസ്, 3 മാസം, 5,000 രൂപ
7. കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, 3 മാസം, എസ്എസ്എൽസി, 6,000 രൂപ
8. പൈതൺ ഉപയോഗിച്ചുളള മെഷീൻ ലേണിങ്, ഒരു മാസം, നിർദിഷ്ട ബിരുദം, 14,000 രൂപ.
9. അഡ്വാൻസ്ഡ് PHP ആൻഡ് MySQL, 4 മാസം, എസ്എസ്എൽസി, 12,500 രൂപ
10. അഡ്വാൻസ്ഡ് ഡോട്ട് നെറ്റ് ടെക്നോളജീസ്, 4 മാസം, എസ്എസ്എൽസി, 12,500 രൂപ.
11. J2EE & UML, 4 മാസം, എസ്എസ്എൽസി, 12,500 രൂപ.
12. ആൻ‍ഡ്രോയി‍ഡ് ആപ്ലിക്കേഷൻ ഡവലപ്മെന്റ്, രണ്ടര മാസം, ഏതെങ്കിലും ബിരുദം, 20,000 രൂപ.
13. അഡ്വാൻസ്ഡ് ജാവ പ്രോഗ്രാമിങ്, നാലര മാസം, എസ്എസ്എൽസി, 20,000 രൂപ.
14. അഡ്വാൻസ്ഡ് ഗ്രാഫിക് ഡിസൈൻ, 3 മാസം, എസ്എസ്എൽസി, 15,000 രൂപ.
15. ഗ്രാഫിക്സ് ആൻഡ് വിഷ്വൽ ഇഫക്ട്സ്, 3 മാസം, എസ്എസ്എൽസി, 25,000 രൂപ.
16. അഡ്വാൻസ്ഡ് വെബ് ഡിസൈൻ, 3 മാസം, എസ്എസ്എൽസി, 15,000 രൂപ.
17. ഗ്രാഫിക് ഡിസൈനിങ് ആൻഡ് അനിമേഷൻ, ആറര മാസം, എസ്എസ്എൽസി, 40,000 രൂപ.

ഇവയ്ക്കു പുറമേ എംബെഡഡ് സിസ്റ്റം ഡിസൈൻ, ബ്ലോക് ചെയിൻ, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ, ഫയർ ആൻഡ് സേഫ്റ്റി, മൊബൈൽ ഫോൺ ടെക്നോളജി, റിസർച് മെതഡോളജി ആൻഡ് ഡേറ്റ അനലിറ്റിക്സ് തുടങ്ങിയ വിഷയങ്ങളിലുമുണ്ട് പ്രോഗ്രാമുകൾ. ഏതാനും കോഴ്സുകൾക്ക് നോർക്ക റൂട്സ് ഓതന്റിക്കേഷനുമുണ്ട്. വിശദവിവരങ്ങൾക്ക് വെബ്: www.ksg.keltron.in; ഫോൺ: 9188665545; ഇ–മെയിൽ: keltron.enquiry@gmail.com.

കെൽട്രോൺ നോളജ് കേന്ദ്രങ്ങൾ
പരിശീലനം നൽകുന്ന നോളജ് സെന്ററുകൾ ഇനിപ്പറയുന്ന സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നു. തിരുവനന്തപുരം (വെള്ളയമ്പലം, സ്പെൻസർ ജംക‍്‍ഷൻ, കരകുളം, ശാസ്തമംഗലം, വഴുതക്കാട്, ആയുർവേദ കോളജ്, പട്ടം, വട്ടപ്പാറ), ആറ്റിങ്ങൽ, പാരിപ്പള്ളി, കൊല്ലം (ശങ്കർ ടവേഴ്സ്, കിളികൊല്ലൂർ), കരുനാഗപ്പള്ളി, ശാസ്താംകോട്ട, മല്ലപ്പള്ളി, അടൂർ, പത്തനംതിട്ട, ചെങ്ങന്നൂർ (ടൗൺ, അങ്ങാടിക്കൽ സൗത്ത്), അരൂർ (കെൽട്രാക് കോംപ്ലക്സ്), കോട്ടയം (നാഗമ്പടം), പാലാ, തൊടുപുഴ, കൊച്ചി (ബാനർജി റോഡ്, കലൂർ), ആലുവ, തൃശൂർ, പാലക്കാട് (മഞ്ഞക്കുളം റോഡ്), എടപ്പാൾ, കുറ്റിപ്പുറം, കോഴിക്കോട്, തളിപ്പറമ്പ്, തലശ്ശേരി, സുൽത്താൻ ബത്തേരി.

English Summary:

Keltron's Skill Development Courses: Enroll Today in Computer Applications, Web Design, IoT, and More

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com