പ്ലസ് വൺ സ്പോർട്സ് ക്വോട്ട: അപേക്ഷ 30 വരെ
Mail This Article
തിരുവനന്തപുരം : പ്ലസ് വൺ സ്പോർട്സ് ക്വോട്ട പ്രവേശനത്തിന് ഇന്നു മുതൽ 30നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. ഏകജാലക പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. മെറിറ്റ് ക്വോട്ടയിൽ അപേക്ഷിച്ചവരും സ്പോർട്സ് ക്വോട്ടയ്ക്കായി പുതിയ അപേക്ഷ നൽകണം.
കായിക നേട്ടങ്ങൾ വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റുകൾ ജില്ലാ സ്പോർട്സ് കൗൺസിലുകൾക്ക് ഓൺലൈനായി നൽകി വെരിഫിക്കേഷന്റെ അടിസ്ഥാനത്തിൽ സ്കോർ കാർഡ് നേടിയശേഷമാണ് പ്രവേശനത്തിന് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും വെരിഫിക്കേഷനു സ്കൂളിൽ നൽകേണ്ടതില്ല. 25 രൂപ റജിസ്ട്രേഷൻ ഫീസ് പ്രവേശന സമയത്തു നൽകിയാൽ മതി. സ്പോർട്സ് ക്വോട്ടയിലെ മുഖ്യ ഘട്ടത്തിലെ ആദ്യ അലോട്മെന്റ് ജൂൺ 5നും രണ്ടാം അലോട്മെന്റ് 19നും നടക്കും. സപ്ലിമെന്ററി ഘട്ടത്തിൽ ജൂൺ 22 മുതൽ 26 വരെ പുതിയ അപേക്ഷ നൽകാം. 28ന് ആണ് ആ ഘട്ടത്തിലെ അലോട്മെന്റ്. ജൂലൈ ഒന്നിനു ശേഷം ഒഴിവുള്ള സീറ്റുകൾ പൊതു മെറിറ്റ് സീറ്റായി പരിഗണിച്ചാകും പ്രവേശനം.