ജെന്നി കുര്യാക്കോസ് മോൺഫർട്ട് ബ്രദേഴ്സ് ബെംഗളൂരു പ്രൊവിൻഷ്യൽ സുപ്പീരിയർ

Mail This Article
ബെംഗളൂരു∙വിവിധ രാജ്യങ്ങളിൽ വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്ന കത്തോലിക്കാ സന്യസ്ത സമൂഹമായ മോൺഫർട്ട് ബ്രദേഴ്സിന്റെ ബെംഗളൂരു പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി ബ്രദർ ജെന്നി കുര്യാക്കോസ് (45) ഈ മാസം 25ന് ചുമതലയേൽക്കും. കണ്ണൂർ തളിപ്പറമ്പ് നടുവിൽ തെക്കുംകാട്ടിലെ വീട്ടിൽ ടി.ഒ.കുര്യാക്കോസിന്റെയും ചേച്ചമ്മയുടെയും മകനാണ്. മോൺഫർട്ട് ബ്രദേഴ്സിന് വിവിധ രാജ്യങ്ങളിലായുള്ള പ്രൊവിൻഷ്യൽ സുപ്പീരിയർമാരിൽ ഏറ്റവും പ്രായം കുറഞ്ഞയാളായ ബ്രദർ ജെന്നി 2016 മുതൽ ബെംഗളൂരു മേദഹള്ളിയിലെ ലേക്ക് മോൺഫർട്ട് സീനിയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വപദവിയിലായിരുന്നു. വിദ്യാഭ്യാസരംഗത്തെ മികവിന് രാജ്യാന്തര, ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.