ADVERTISEMENT

കഴിഞ്ഞ വർഷം ലോകത്ത് വിശപ്പ് പ്രതിസന്ധി ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ ഗ്ലോബൽ ഹംഗർ ഇൻഡെക്‌സ് പട്ടികയിൽ ഏറ്റവും മുകളിൽ വന്ന രാജ്യമാണ് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ മധ്യ ആഫ്രിക്കൻ മേഖലയിലുള്ള രാജ്യമാണിത്. ബാംഗ്വുയി എന്ന നഗരമാണ് ഈ രാജ്യത്തിന്റെ തലസ്ഥാനം. ഈ രാജ്യത്തെ ഭക്ഷ്യസുരക്ഷ വളരെയധികം പിന്നോട്ടുപോകുകയും അടിയന്തരാവസ്ഥയുടെ തോതിൽ എത്തുകയും ചെയ്തു.

ഏകദേശം 24 ലക്ഷം പേർ ഇവിടെ ഭക്ഷ്യ പ്രതിസന്ധി നേരിടുന്നുണ്ട്. ഇവിടത്തെ മൂന്നുലക്ഷത്തിലധികം കുട്ടികൾക്കും പോഷകാഹാരക്കുറവുണ്ട്. അടുത്തിടെയായി ഭക്ഷണവിലയിൽ ഉണ്ടായ വർധനയും സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നു. പലപ്പോഴും മരച്ചീനിയുടെ ഇലകളും മറ്റ് ചില പച്ചക്കറികളുമൊക്കെ ചേർത്തു പുഴുങ്ങിയ ദ്രാവകരൂപത്തിലുള്ള ഭക്ഷണമാണ് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ പലരുടെയും ഭക്ഷണം. ഇതും ദിവസത്തിൽ ഒരു നേരമായിരിക്കും.

സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ 61 ലക്ഷത്തോളം ആളുകൾ താമസിക്കുന്നു. ഇതിൽ 75 ശതമാനം ആളുകളും കാർഷികവൃത്തിയിൽ ഏർപ്പെടുന്നവരാണ്.  മികച്ച രീതിയിലുള്ള കാർഷിക രീതികൾ ഈ രാജ്യത്തു നടപ്പാക്കിയാൽ ഇപ്പോൾ ഈ രാജ്യം നേരിടുന്ന പ്രശ്‌നങ്ങൾക്ക് ഒരു പരിധിവരെ ആശ്വാസം ലഭിക്കുമെന്ന് ഗവേഷകർ പറയുന്നു.

ആഫ്രിക്കയുടെ ഭാഗമായി ഇന്തൊനീഷ്യയിൽ സ്ഥിതി ചെയ്യുന്ന ദ്വീപാണ് മഡഗാസ്‌കർ. ലോകത്തെ കാലാവസ്ഥാ പ്രതിസന്ധിയുടെ തിക്തഫലങ്ങൾ ഒരുപാട് അനുഭവിക്കുന്ന രാജ്യമാണ് അപൂർവ സസ്യ- ജൈവ വൈവിധ്യം സ്ഥിതി ചെയ്യുന്ന മഡഗാസ്‌കർ. മറ്റ് ആഫ്രിക്കൻ രാജ്യങ്ങളെപ്പോലെ കടുത്ത കാലാവസ്ഥാ സാഹചര്യങ്ങളും അസ്ഥിക ഭരണവുമൊന്നും ഇല്ലാതിരുന്നിട്ടും പ്രതിസന്ധിയിലേക്ക് മഡഗാസ്‌ക്കറിനെ തള്ളിവിട്ടത് കാലാവസ്ഥാ വ്യതിയാനം കാരണമുണ്ടായ പതുക്കെയുള്ള മാറ്റങ്ങളാണ്.

(Photo Contributor: Thavon Phumijan / Shutterstock)
(Photo Contributor: Thavon Phumijan / Shutterstock)

സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലും കാലാവസ്ഥ വലിയൊരു പ്രശ്‌നമാണ്. തീവ്രമായ കാലാവസ്ഥ ഈ രാജ്യത്തുണ്ട്. ഇതിനു മുൻപ് നടന്ന 3 സൈനിക അട്ടിമറികളും കൂടിയായതോടെയാണ് രാജ്യത്ത് ഭക്ഷണപ്രതിസന്ധി രൂക്ഷമായത്. പരമ്പരാഗത വിളകൾക്ക് പകരം മരച്ചീനി, പെട്ടെന്നു വളരുന്ന മറ്റു ഭക്ഷ്യവിളകൾ എന്നിവ കൃഷി ചെയ്യാൻ ഉപയോഗിക്കുന്നത് ഈ പ്രതിസന്ധിയിൽ നിന്നു മറികടക്കാൻ സഹായകമാകുമെന്ന് ചില കർഷകർ വിശ്വസിക്കുന്നു. മരച്ചീനി സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ ഇന്നു വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്.

English Summary:

Central African Republic Faces Dire Hunger Crisis: Over 2.4 Million Affected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com