ADVERTISEMENT

ക്വീൻസ്‌ലാൻഡിലെ ഡ്രീം വേൾഡ് തീം പാർക്കിൽ കാഴ്ച്ചക്കാർക്ക് മുന്നിൽ വച്ച് പരിശീലകയെ ആക്രമിച്ച് കടുവ. ആളുകളെ പരിചയപ്പെടുത്താനായി കൊണ്ടുവരുമ്പോഴാണ് ആക്രമണം. ശരീരമാകെ പരിക്കേറ്റെങ്കിലും 40കാരിയുടെ ജീവന് ഭീഷണിയില്ലെന്ന് ക്വീൻസ്‌ലാൻഡ് ആംബുലൻസ് സർവീസ് അറിയിച്ചു. രക്തം വാർന്നൊലിച്ച നിലയിലായിരുന്നു യുവതിയെ കൂടിനു പുറത്തെത്തിച്ചത്. താൽക്കാലികമായി പാർക്ക് അടച്ചുപൂട്ടി.

30 വർഷം മുൻപാണ് ഡ്രീം വേൾഡ് ടൈഗർ ഐലൻഡ് പ്രവർത്തനം ആരംഭിച്ചത്. സുമാത്രൻ, ബംഗാൾ കടുവകളാണ് ഇവിടെ വസിക്കുന്നത്. കടുവകളെ ആളുകൾക്ക് കൂടുതൽ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്. ലോകത്ത് ഇങ്ങനെ പ്രവർത്തിക്കുന്ന രണ്ട് പാർക്കുകൾ മാത്രമേയുള്ളൂ.

ദിവസം രണ്ട് തവണ കടുവകളുമായി ഇടപഴകാൻ ആളുകൾക്ക് അവസരം ലഭിക്കും. ഓരോ വർഷവും 20 ലക്ഷം ആളുകളാണ് പാർക്കിലെത്തുന്നത്. 2013ലും സമാനമായ സംഭവം അരങ്ങേറിയിരുന്നു.

English Summary:

Tiger Attack at Dreamworld: Trainer Injured in Front of Horrified Spectators

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com