ADVERTISEMENT

അര്‍ബുദത്തെ പൊരുതി തോൽപ്പിക്കുന്ന മനുഷ്യരുടെ കഥകൾ നാം കേൾക്കാറുണ്ട്. അതുപോലെ ജീവികൾക്കൾക്കിടയിലും ചിലരുണ്ട്. അക്കൂട്ടത്തിൽപ്പെടുന്നവയാണ് തിരുവനന്തപുരം മൃഗശാലയിലെ റെഡ് സാൻഡ് ബോവ ഇനത്തിൽപ്പെട്ട ഇരുതലമൂരി. വായിൽ മാസ്റ്റ് സെൽ ട്യൂമർ എന്ന കാൻസർ കണ്ടെത്തിയതിനെ തുടർന്ന് കീമോ ചെയ്തുവരികയാണ്.

ഒക്ടോബർ 10ന് വനംവകുപ്പാണ് അവശനിലയിലായ പാമ്പിനെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്. നാല് വയസ്സുള്ള ആൺ ഇരുതലമൂരിക്ക് 3.9 കിലോ ഭാരമുണ്ട്. തീറ്റയെടുക്കാനാകാതെ കിടന്ന പാമ്പിന് ദ്രവഭക്ഷണം നൽകാനായി ട്യൂബ് ഇടുന്നതിനിടെയാണ് വായിൽ അസാധാരണമായ വളർച്ച കണ്ടെത്തിയത്. തുടർന്ന് നടത്തിയ ഫൈൻ നീഡിൽ ആസ്‌പിരേഷൻ, ബയോപ്സി എന്നീ പരിശോധനങ്ങളിലൂടെ മാസ്റ്റ് സെൽ ട്യൂമർ എന്ന അപൂർവ കാൻസർ ആണെന്ന് മനസ്സിലായി. തുടർന്ന് കീമോതെറാപ്പി മരുന്നുകൾ നൽകിത്തുടങ്ങി.

snake-vetarinary

മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരണ്‍, തിരുവനന്തപുരം ജില്ലാ വെറ്ററിനറി കേന്ദ്രം ലാബ് വെറ്ററിനറി സർജൻ ഡോ. ഹരീഷ്. സി, ഡോ. അശ്വതി വി.ജി, ഡോ. അനൂപ് ആർ, ഡോ. ലക്ഷ്മി എന്നീ അഞ്ചംഗ സംഘമാണ് പാമ്പിനെ ചികിത്സിക്കുന്നത്. ഇൻജെക്ഷൻ രൂപത്തിലാണ് സെക്ലോഫോസ്ഫസൈഡ് എന്ന കീമോതെറാപ്പി മരുന്ന് നൽകുന്നത്. ദ്രാവക രൂപത്തിലുള്ള ഭക്ഷണം വായിൽ ട്യൂബിട്ട് നൽകിവരുന്നുണ്ട്. ശരീരത്തിന്റെ താപനില നിയന്ത്രിക്കാനായി ഇൻഫ്രാ റെഡ് ലൈറ്റും നൽകിവരുന്നുണ്ട്.

മൂന്നാഴ്ചത്തെ ചികിത്സയിൽ പാമ്പിന്റെ ആരോഗ്യത്തിൽ കാര്യമായ പുരോഗതി കാണാനായെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ഡോ. നികേഷ് കിരൺ പറഞ്ഞു. സി.ടി സ്കാൻ പരിശോധനയിലും രോഗവ്യാപനം കുറഞ്ഞതായി കണ്ടെത്താൻ കഴിഞ്ഞു. ഇതിനുമുൻപ് മൂന്ന് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒന്നിനെപ്പോലും ചികിത്സിച്ച് ഭേദമാക്കാനായിട്ടില്ലെന്ന് മുംബൈയിലെ ‘ദി കാൻസർ വെറ്റ്’ എന്ന വെറ്ററിനറി കാൻസർ ഹോസ്പിറ്റലിലെ ഓങ്കോളജിസ്റ്റ് ഡോ. നൂപുർ ദേശായി പറഞ്ഞു. രോഗം പൂർണമായും ഭേദമായാൽ മൃഗങ്ങളിലെ മാസ്റ്റ് സെൽ കാൻസർ ചികിത്സയിൽ നിർണായക വഴിത്തിരിവാകുമെന്ന് നികേഷ് കിരൺ പറയുന്നു.

English Summary:

Two-Headed Snake Battles Cancer: A First in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com