Activate your premium subscription today
ജലം ഭൂമിയിലെ ഒരു വലിയ സ്രോതസ്സും പലപ്പോഴും തർക്കവസ്തുവുമാണ്. പല രാജ്യങ്ങളിലൂടെയും മറ്റും ഒഴുകുന്ന നദീജലം സംബന്ധിച്ചു വലിയ തർക്കങ്ങളുണ്ടാകുന്നതിനെപ്പറ്റി നാം കേൾക്കാറുണ്ട്. ജലം തടഞ്ഞുവയ്ക്കുന്നതിന്റെ പേരിലാണ് ഇത്തരം തർക്കങ്ങൾ പതിവെങ്കിലും ജപ്പാനും മറ്റു ചില രാജ്യങ്ങളുമായി തർക്കമുണ്ടായത് ജലം ഒഴുക്കുന്നതിന്റെ പേരിലാണ്. ജപ്പാനിലെ ഫുക്കുഷിമ ആണവ റിയാക്ടറി നിന്നു ശേഖരിച്ച ജലമായിരുന്നു തർക്കവസ്തു.
ഇന്ന് ലോകജലദിനം. സമാധാനത്തിനു വേണ്ടി ജലത്തെ ഉപയോഗിക്കുകയെന്നതാണ് ദിനാചരണ വിഷയം. ഒരിക്കൽ ലോകം എണ്ണയ്ക്കും പിന്നെ സ്വർണത്തിനും വേണ്ടി ഒക്കെയും കലഹിക്കുകയും പരസ്പരം പോരാടുകയും ചെയ്തിരുന്നുവെങ്കിൽ അടുത്ത യുദ്ധം ജലത്തിന്റെ പേരിൽ ആകുമോ?
വിയറ്റ്നാമിലെ ഒരു നദിയാണ് ഹുറോങ്. പെർഫ്യൂം നദി എന്നാണ് ഹുറോങ് എന്ന പേരിനർഥം. പേരു സൂചിപ്പിക്കുന്നതു പോലെ ശരത്കാലത്ത് ഈ നദിയിലെ ജലത്തിനു പെർഫ്യൂം പോലെ സുഗന്ധമുണ്ടാകും
ഭൂമിയുടെ 71 ശതമാനത്തോളം ജലമാണ്. സൗരയൂഥത്തിൽ മറ്റൊരു ഗ്രഹത്തിനുമില്ലാത്ത രീതിയിൽ കടുംനീല നിറവും ജീവൻ ഉടലെടുക്കാനും നിലനിൽക്കാനുമുള്ള സാധ്യതയുണ്ടായതും വെള്ളത്തിന്റെ സാന്നിധ്യം കൊണ്ടാണ്. ഭൂമിയിൽ ജലം എങ്ങനെയുണ്ടായി എന്നത് എന്നും ശാസ്ത്ര സമൂഹം ചർച്ച ചെയ്യുന്ന വിഷയമാണ്.
കുപ്പിവെള്ളം നമ്മുടെയെല്ലാം ഉപയോഗവസ്തുക്കളിലൊന്നാണ്. യാത്ര ചെയ്യുമ്പോൾ മുതൽ പല കാര്യങ്ങൾക്കായി നാം കുപ്പിവെള്ളം ഉപയോഗിക്കുന്നു. പലവിലയിലുള്ള കുപ്പിവെള്ളങ്ങൾ വിപണിയിൽ ലഭ്യമാണ്. പലതും നാം കുറച്ചുകാശ് കൊടുത്തു വാങ്ങാറുണ്ട്. ലോകത്തെ ഏറ്റവും വിലയുള്ള
2023 നവംബർ ഏഴിനു ബെംഗളൂരു നഗരത്തിൽ വെള്ളപ്പൊക്ക സമാന അവസ്ഥയായിരുന്നു. അന്ന് 24 മണിക്കൂറിനിടെ 7 സെന്റിമീറ്റർ മഴ തുടർച്ചയായി പെയ്തപ്പോൾ നഗരം വെള്ളക്കെട്ടിലമർന്നു നിശ്ചലമായി. വെറും നാലു മാസത്തിനുശേഷം അതേ നഗരം കുടിവെള്ളമില്ലാതെ വലയുന്നു.
മനുഷ്യന്റെ ദീർഘവീക്ഷണമില്ലാത്ത പ്രവർത്തനങ്ങളും കാലാവസ്ഥാ വ്യതിയാനവും ഒത്തുചേരുമ്പോൾ പ്രകൃതിക്ക് ഏൽക്കുന്ന മുറിവുകൾ ചെറുതൊന്നുമല്ല. പഴയ യുഎസ്എസ്ആറിലെ അരാൽ കടലിന്റെ (Aral Sea) നാശമുൾപ്പെടെ നിരവധി ഉദാഹരണങ്ങൾ മേൽപറഞ്ഞതിന്റെ സാധൂകരണത്തിനുണ്ട്.
തിരഞ്ഞെടുപ്പിനെക്കാൾ വലിയ ചൂട് ശരീരത്തിലനുഭവിക്കുകയാണ് മലയാളിയിപ്പോൾ. മാർച്ച് ആയപ്പോഴേക്കുതന്നെ കേരളം വലിയൊരു വറചട്ടിയായിരിക്കുന്നു. വിണ്ടുതുടങ്ങിയ കാലുകളോടെ നാടാകെ കൊടുംചൂടിലേക്കും കഠിനവരൾച്ചയിലേക്കും നടന്നടുക്കുമ്പോൾ ജനജീവിതം അങ്ങേയറ്റം ദുസ്സഹമായിത്തുടങ്ങി.
ആപ്പും ഐടി സൊലൂഷനും പുറത്തിറക്കി എന്തിനുമേതിനും പരിഹാരം കണ്ടെത്തുന്ന ‘സിലിക്കൺവാലി’യാണെങ്കിലും ബെംഗളൂരുവിലെ ജലക്ഷാമത്തിനു മാത്രം ഇനിയും പരിഹാരമില്ല. 4 പതിറ്റാണ്ടിനിടെയുള്ള വലിയ ദുരന്തത്തെ നേരിടുകയാണു നഗരം. ജല അതോറിറ്റി പൈപ്പുകളിലൂടെ കാവേരി ജലം എത്താത്ത മേഖലകളിലാണു ദുരിതമേറെ. നഗരത്തിലെ 1.14 കോടി ജനങ്ങൾക്ക് പ്രതിദിനം 200 കോടി ലീറ്റർ ജലമാണു വേണ്ടത്. ഇതിൽ 145 കോടി ലീറ്റർ ജലം 120 കിലോമീറ്റർ അകലെയുള്ള മണ്ഡ്യ കെആർഎസ് അണക്കെട്ടിൽനിന്നു പൈപ്പുകളിലൂടെ ലഭ്യമാക്കും.
ഇന്ത്യയിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായ ബെംഗളൂരു കടുത്ത ജലക്ഷാമത്തിന്റെ പിടിയിലാണ്. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ഈ ഐടി നഗരത്തിൽ വേനലിന്റെ തുടക്കത്തിൽത്തന്നെ ജലദൗർലഭ്യം അനുഭവപ്പെട്ടുതുടങ്ങി. മാസത്തിൽ അഞ്ച് ദിവസം മാത്രം കുളിക്കുക, ഭക്ഷണം പാകം ചെയ്യാൻ വെള്ളമില്ലാത്തതിനാൽ പുറത്തു നിന്ന് വാങ്ങുക, ഭക്ഷ്യാവശ്യങ്ങൾക്ക് ഒഴികെ മറ്റെല്ലാത്തിനും ശുദ്ധീകരിച്ച മലിനജലം ഉപയോഗിക്കുക എന്നിങ്ങനെ ജീവിതത്തിൽ പുതിയ പൊരുത്തപ്പെടലുകളിലാണ് ബെംഗളൂരു നിവാസികൾ.
ഇന്ത്യക്കുള്ളിൽത്തന്നെ ഇന്ത്യയുടെ ഒരു ചെറുപതിപ്പ്– ബെംഗളൂരു നഗരത്തെ അങ്ങനെ വിശേഷിപ്പിക്കാം. കാരണം ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ജനങ്ങൾ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും വിദ്യാഭ്യാസവും തേടി, സ്വന്തം നാടായി കരുതി വസിക്കുന്ന ഇടമാണ് ഇത്. എന്നാൽ ഇന്ന് ബെംഗളൂരുവിൽ ജനജീവിതം
കേരളത്തിൽ വേനൽ കടുക്കുകയാണ്. മിക്ക ജില്ലകളിലും താപനില ഉയരുകയാണ്. ചിലയിടങ്ങളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. വേനലിൽ കേരളത്തിൽ ഏറ്റവും ചുട്ടുപൊള്ളുന്നത് ഏതു ജില്ലയാണെന്ന ചോദ്യത്തിനു സാധാരണ പറയാറുള്ള ഉത്തരം പാലക്കാട് എന്നാണ്. എന്നാൽ ലോകത്തെ ഏറ്റവും ചൂടുള്ള പ്രദേശത്തെപ്പറ്റി കേട്ടിട്ടുണ്ടോ?
ലിബിയ എന്ന പേരു കേട്ടാൽത്തന്നെ നമ്മുടെ മനസ്സിലേക്കു വരുന്നത് വരണ്ട ഭൂപ്രദേശമാണ്. മധ്യേഷ്യയോട് ചേർന്നു കിടക്കുന്ന ആഫ്രിക്കൻ രാജ്യമായതിനാൽ ഈ മേഖലയിലെ ഭൗമ സവിശേഷതകളെല്ലാം ലിബിയയിലും കാണാം. ഈ രാജ്യത്തിന്റെ ഭൂരിഭാഗവും വരണ്ട മരുഭൂമിയാണ് എന്നതിനാൽ ഇവിടം നേരിടുന്ന പ്രധാന പ്രശ്നമാണ് ഉയർന്ന ചൂടും കുടിവെള്ള ക്ഷാമവും