ADVERTISEMENT

മലയാളികളുടെ പ്രിയതാരം അദിതി രവിയുടെ യാത്രകൾക്ക് ഇനി കൂട്ടാകുന്നത് ഫോക്സ്‌വാഗൻ വെര്‍ട്യൂസ്. കൊച്ചിയിലെ ഫോക്സ്‌വാഗൻ ഷോറൂമിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. അദിതി വാങ്ങിയ ജിടി പ്ലസ് ഓട്ടമാറ്റിക് മോഡലിന്റെ എക്‌സ്‌ഷോറൂം വില  19.14 ലക്ഷം രൂപയാണ്. 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനോടെ മാത്രമേ ജിടി പ്ലസ് ലഭിക്കൂ.
 

adithi-ravi-1 - 1
അദിതി രവിക്കു ഇവിഎം ഗ്രൂപ്പിന്റെ എച്ച്ആർ ഹെഡ് അഖിൽ മോഹൻ കെ താക്കോൽ കൈമാറുന്നു

ചെറു സെഡാന്‍ വെന്റൊയുടെ പകരക്കാരനായെത്തുന്ന വെര്‍ട്യൂസ് സ്‌കോഡ സ്ളാവിയയുടെ ഫോക്സ്‌വാഗൻ മോ‍ഡലാണ്. എക്യൂബി എ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന കാറിന് വെന്റോയെക്കാള്‍ വലുപ്പം കൂടുതലാണ്. സ്ലാവിയയുടെ ഫോക്സ്‌വാഗൻ മോഡലാണെങ്കിലും അകത്തും പുറത്തും ധാരാളം മാറ്റങ്ങളുണ്ട്.
 

1.5 ലീറ്റര്‍ ടിഎസ്‌ഐ, 1 ലീറ്റര്‍ ടിഎസ്‌ഐ എന്നിങ്ങനെ രണ്ട് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളുണ്ട്. മൂന്നു സിലിണ്ടര്‍ 1 ലീറ്റര്‍ മോഡലിന് 110 പിഎസ് കരുത്തുണ്ട്. 1.5 ലീറ്ററിന് 150 പിഎസാണ് കരുത്ത്. 1 ലീറ്ററിന് ആറു സ്പീഡ് മാനുവലും ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഓട്ടോയുമുണ്ട്. 7 സ്പീഡ് ഡി എസ് ജിയാണ് 1.5 ലീറ്ററിന്. 11.55 ലക്ഷം രൂപ മുതല്‍ 19.14 ലക്ഷം രൂപ വരെയാണ് വിവിധ മോഡലുകളുടെ വില. ഹോണ്ട സിറ്റി, ഹ്യുണ്ടേയ് വെര്‍ന, മാരുതി സിയാസ്, സ്‌കോഡ സ്ളാവിയ എന്നീ വാഹനങ്ങളുമായിട്ടാണ് വെര്‍ട്യൂസിന്റെ മത്സരം.

adithi-ravi-3 - 1
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com