അവെനിസ്, ബർഗ്മാന് സ്കൂട്ടറുകൾക്ക് പുതിയ മോഡലുമായി സുസുക്കി

Mail This Article
ഇന്ത്യയില്‍ 2025 മോഡല്‍ അവെനിസ്, ബര്ഗ്മാന് സ്കൂട്ടറുകള് പുറത്തിറക്കി സുസുക്കി. രണ്ടു മോഡലുകളിലും ഒബിഡി-2ബി കംപ്ലയിന്റ് എന്‍ജിനുകളാണ് നല്‍കിയിരിക്കുന്നതെന്നതാണ് പ്രധാന മാറ്റം. എല്ലാ മോഡലുകളിലും ഒബിഡി-2ബി വ്യാപിപ്പിക്കുകയെന്ന സുസുക്കിയുടെ തീരുമാനത്തിന്റെ തുടര്‍ച്ചയായാണ് ഈ നീക്കം. നിലവില്‍ ഹോണ്ടയുടെ ആസെസ് സ്കൂട്ടറുകളും ഗിക്സര്‍, ജിക്സര്‍ എസ്എഫ്, ഗിക്സര്‍ 250, ജിക്സര്‍ എസ്എഫ് 250, വിസ്റ്റോം എന്നീ മോട്ടോര്‍സൈക്കിളുകളും ഒബിഡി 2ബി സാങ്കേതികവിദ്യയുള്ളവയാണ്.
രണ്ടാം തലമുറ ഓണ്‍ബോര്‍ഡ് ഡയഗ്നോസ്റ്റിക്സ് സിസ്റ്റംസ് എന്നാണ് ഒബിഡി2 എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ സംവിധാനമുള്ള വാഹനങ്ങളില്‍ അവ പുറന്തള്ളുന്ന മലിനീകരണവും സുരക്ഷാ സംവിധാനങ്ങളും തല്‍സമയം നിരീക്ഷിക്കാനും മുന്നറിയിപ്പുകള്‍ നല്‍കാനും സാധിക്കും. വാഹനത്തില്‍ സ്ഥാപിച്ചിരിക്കുന്ന കമ്പ്യൂട്ടര്‍ സംവിധാനം വിവിധ സെന്‍സറുകളുടെ സഹായത്തിലാണ് ഇത് സാധ്യമാക്കുന്നത്.
അവെനിസ്
2025 മോഡല്‍ അവെനിസിന് സുസുക്കി 93,200 രൂപയാണ്(എക്സ് ഷോറൂം) വില. നാല് പെയിന്റ് സ്കീമുകളില്‍ എത്തുന്നു. ഗ്ലോസി സ്പാര്‍ക്കിള്‍ ബ്ലാക്ക് വിത്ത് പേള്‍ മിറാ റെഡ്, ചാംപ്യന്‍ യെല്ലോ വിത്ത് ഗ്ലോസി സ്പാര്‍ക്കിള്‍ ബ്ലാക്ക്, ഗ്ലോസി സ്പാര്‍ക്കിള്‍ ബ്ലാക്ക് വിത്ത് പേള്‍ ഗ്ലൈസര്‍ വൈറ്റ് ആന്റ് ഗ്ലോസി സ്പാര്‍ക്കിള്‍ ബ്ലാക്ക് എന്നിവയാണ് നിറങ്ങള്‍. മെറ്റാലിക് മാറ്റെ ബ്ലാക്ക് കളറിലുള്ള സ്പെഷല്‍ എഡിഷന് 94,000 രൂപയാണ് എക്സ് ഷോറൂം വില.
124.3 സിസി സിംഗിള്‍ സിലിണ്ടര്‍ ഓള് അലൂമിനിയം ഒബിഡി-2ബി എന്‍ജിനാണ് അവെനിസിന്റെ കരുത്ത്. 6750 ആര്‍പിഎമ്മില്‍ 8.5എച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 10എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. ഒബിഡി-2ബി ഫീച്ചര്‍ കൂടി എത്തിയതോടെ അവെനിസ് കൂടുതല്‍ പരിസ്ഥിതി സൗഹൃദവാഹനമായി മാറിയിട്ടുണ്ട്.

ബര്ഗ്മാന്
2025 സുസുക്കി ബര്ഗ്മാന് സ്ട്രീറ്റ് ഇഎക്സിന്റെ വില ആരംഭിക്കുന്നത് 1.16 ലക്ഷം രൂപ(എക്സ് ഷോറൂം) മുതലാണ്. അതേസമയം ബര്ഗ്മാന് സ്ട്രീറ്റ് 95,800 രൂപ(എക്സ് ഷോറൂം) മുതല്‍ ലഭ്യമാണ്. ഇഎക്സ് വകഭേദത്തില്‍ മൂന്നു കളര്‍ ഓപ്ഷനുകളാണുള്ളത്. മെറ്റാലിക് മാറ്റെ ബ്ലാക്ക് നമ്പര്‍ 2, മെറ്റോലിക് റോയല്‍ ബ്രോന്‍സ് എന്നിവക്കു പുറമേ പുതിയ മെറ്റാലിക് മാറ്റെ സ്റ്റെല്ലാര്‍ ബ്ലൂവും അവതരിപ്പിച്ചിരിക്കുന്നു.
അടിസ്ഥാന വകഭേദമായ സ്ട്രീറ്റില്‍ എഴ് നിറങ്ങളുണ്ട്. മെറ്റാലിക് മാറ്റെ ബ്ലാക്ക് നമ്പര്‍ 2(വൈകെസി), പേള്‍ മിറാഷ് വൈറ്റ്, മെറ്റാലിക് മാറ്റെ ടൈറ്റാനിയം സില്‍വര്‍, പേള്‍ മാറ്റെ ഷാഡോ ഗ്രീന്‍, പേള്‍ മൂണ്‍ സ്റ്റോണ്‍ ഗ്രേ എന്നിവക്കൊപ്പം മെറ്റാലിക് മാറ്റെ സ്റ്റെല്ലര്‍ ബ്ലൂവും മെറ്റാലിക് മാറ്റെ ബ്ലാക്ക് നമ്പര്‍2(4ടിഎക്സ്)വും ലഭ്യമാണ്.
ബര്‍ഗ്മാനിലും സുസുക്കി അലൂമിനിയം 124.3സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. ഒബിഡി-2ബി സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 8.5എച്ച്പി കരുത്തും പരമാവധി 10എന്‍എം ടോര്‍ക്കുമാണ് ബര്ഗ്മാന് പുറത്തെടുക്കുക.