യാക്കോബായ സുറിയാനി ഓർത്തോഡോക്സ് സഭ യുകെ ഭദ്രാസനം ഹാശാ ആഴ്ച ആചരണവും കാൽകഴുകൽ ശുശ്രൂഷയും

Mail This Article
ബിർമിങാം ∙ യാക്കോബായ സുറിയാനി സഭ യുകെ ഭദ്രാസനത്തിലെ 35ൽ അധികം പള്ളികളിൽ ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് ക്രമീകരണമായി. യുകെ ഭദ്രാസനാധിപനും പാത്രിയർക്കൽ വികാരിയുമായ ഐസക് മാർ ഒസ്താത്തിയോസ് വിവിധ ദേവാലയങ്ങളിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
യേശു, ശിഷ്യൻമാരുടെ കാൽ കഴുകിയതിനെ അനുസ്മരിക്കുന്നതിന്റെ ഭാഗമായുള്ള കാൽകഴുകൽ ശുശ്രൂഷ മാർച്ച് 28 പെസഹാ വ്യാഴാഴ്ച 1ന് ഐസക് മാർ ഒസ്താത്തിയോസിന്റെ നേതൃത്വത്തിൽ ബിർമിങ്ഹാമിലെ സെന്റ് ജോർജ് പള്ളിയിൽ നടക്കുമെന്ന് എംഎസ്ഒസി യുകെ കൗൺസിൽ ട്രഷറർ ഷിബി ചേപ്പനത്ത് അറിയിച്ചു.
പള്ളിയുടെ വിലാസം:
St. ALPHEGE PARISH CHURCH
CHURCH HILL ROAD
SOLIHULL-B91 3RQ