ADVERTISEMENT

ദുബായ് ∙ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നവീകരിച്ച ടെർമിനൽ 3യുടെ സൗകര്യങ്ങൾ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പരിശോധിച്ചു.  

വിവിധ വകുപ്പുകളിൽ ഏർപ്പെടുത്തിയ അത്യാധുനിക സംവിധാനങ്ങളും യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളും വിലയിരുത്തി. ഭാവി അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്ന സാംസ്കാരിക സംഗമ കേന്ദ്രമാണ് ദുബായ് രാജ്യാന്തര വിമാനത്താവളമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. 

യാത്രക്കാരുടെ സുരക്ഷയും ലോകോത്തര സേവനവും ഉറപ്പാക്കുകയും സൗകര്യം മെച്ചപ്പെടുത്തുകയും ചെയ്ത സംഘത്തെ അദ്ദേഹം അഭിനന്ദിച്ചു. ദുബായ് സ്റ്റേറ്റ് സെക്യൂരിറ്റി ഡയറക്ടർ ജനറൽ ലഫ്.ജനറൽ തലാൽ ഹുമൈദ് ബെൽഹൂൽ, താമസ കുടിയേറ്റ വകുപ്പ് ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, സിവിൽ ഏവിയേഷൻ ചെയർമാൻ ഷെയ്ഖ് അഹ്മദ് ബിൻ സഈദ് അൽ മക്തൂം ഉൾപ്പെടെ ഒട്ടേറെ മുതിർന്ന ഉദ്യോഗസ്ഥരും അനുഗമിച്ചു.

English Summary:

Sheikh Mohammed bin Rashid reviews upgrades and amenities at Dubai Airport Terminal 3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com