അംഗങ്ങൾക്കായി സംസ്‌കൃതി ഖത്തർ 'ആരോഗ്യ പരിചരണ പദ്ധതി'യ്ക്ക് തുടക്കമിട്ടു

Mail This Article
ദോഹ ∙ ഖത്തറിലെ സാമൂഹിക, സാംസ്‌കാരിക സംഘടനയായ സംസ്‌കൃതി ഖത്തർ, അംഗങ്ങൾക്കായി ആരോഗ്യ പരിചരണ പദ്ധതിക്ക് തുടക്കമിട്ടു. സംസ്‌കൃതി ഖത്തറിന്റെ സോഷ്യൽ സർവീസ് വിഭാഗവും ഇമാറ ഹെൽത്ത് കെയർ ക്ലിനിക്കുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഇരുകക്ഷികളും ഒപ്പുവെച്ചു.
ചടങ്ങിൽ സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീർ, സോഷ്യൽ സർവീസ് വിഭാഗം കൺവീനർ സന്തോഷ് ഓ. കെ, ഇമാറ ഹെൽത്ത് കെയർ റീജനൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ, സീനിയർ ബിസിനസ് എക്സിക്യൂട്ടീവ് അമീൻ അണ്ണാര, മുനവർ എന്നിവർ പങ്കെടുത്തു. വിവിധ ഡിസ്‌കൗണ്ടുകൾ കൂടാതെ മൂന്ന് പ്രധാന ആരോഗ്യ പരിശോധനാ പാക്കേജുകളും അംഗങ്ങൾക്ക് ലഭ്യമാക്കുന്നുണ്ട്. സംസ്‌കൃതി ഖത്തറിന്റെ സാധുവായ അംഗത്വ കാർഡ് ഉള്ളവർക്ക് മാത്രമായിരിക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുക.