ഭിക്ഷാടനം, തെരുവ് കച്ചവടം: കുവൈത്തില്‍ 26 പേർ അറസ്റ്റിൽ; പിടിയിലായവരില്‍ സന്ദര്‍ശക, കുടുംബ വീസകളിൽ എത്തിയവരും

Mail This Article
കുവൈത്ത്സിറ്റി ∙ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആണ് ഭിക്ഷാടനം, തെരുവ് കച്ചവടം നടത്തിയ 26 വിദേശികളെ അറസ്റ്റ് ചെയ്യതത്. ഭിക്ഷാടനം- 11, തെരുവ് കച്ചവടക്കാര്‍-15 എന്നീ കണക്കാണ് ആഭ്യന്തര മന്ത്രലയം പുറത്ത് വിട്ടത്.
പള്ളികള്‍ക്കും ഷോപ്പുകള്‍ക്ക് മുന്നില്‍ നിന്ന് ഭിക്ഷയാചിച്ച ഇവര്‍ അറബ്, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സ്ത്രീകളും കുട്ടികളുമാണ് പിടിയിലായവരില്‍ അധികവും. കുട്ടികളെ വച്ച് യാചന നടത്തുന്ന കേസുകളില്‍ ശിക്ഷാ നിയമനടപടികള്‍ സ്വീകരിച്ച ശേഷം നാടുകടത്തുകയെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
സന്ദര്‍ശക വീസയിലും കുടുംബ വീസയിലും ഉള്ളവരാണ് പിടിയിലായവരില്‍ കൂടുതലും. തെരുവ് കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്ന 15 പേരെയും പരിശോധനയില്‍ പിടികൂടിയിട്ടുണ്ട്. ഇവരെയും നിയമനടപടിക്ക് വിധേയരാക്കി.