ഈദിനായി 'ഈദിയ' എത്തി; ഇത്തവണ ഖത്തറിലെ 10 കേന്ദ്രങ്ങളിൽ എടിഎം സേവനം

Mail This Article
ദോഹ ∙ ഖത്തറിലെ പത്ത് പ്രധാന കേന്ദ്രങ്ങളിലായി ഇന്ന് മുതൽ ഈദിയ എടിഎം സേവനം ലഭ്യമാകും. ഖത്തർ സെൻട്രൽ ബാങ്ക് ആണ് ഇക്കാര്യം അറിയിച്ചത്. ഈദുൽ ഫിത്ർ പ്രമാണിച്ചാണ് രാജ്യത്തുടനീളം ഈദിയ എടിഎം സേവനം ക്രമീകരിച്ചരിക്കുന്നത്.
പെരുന്നാൾ ദിനങ്ങളിൽ ഉപഭോക്താക്കൾക്ക് 5, 10, 50,100 റിയാൽ കറൻസികൾ മാത്രം പിൻവലിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈദിയ എടിഎമ്മുകൾ. എല്ലാ വർഷവും ഈദ് നാളുകളിൽ മാത്രമാണ് ഈദിയ എടിഎമ്മുകളുടെ പ്രവർത്തനം.
പ്ലേസ് വിൻഡം, മാൾ ഓഫ് ഖത്തർ, അൽ വക്ര ഓൾഡ് സൂഖ്, ദോഹ ഫെസ്റ്റിവൽ സിറ്റി, അൽ ഹസം മാൾ, വെസ്റ്റ് വാക്ക്, അൽഖോർ മാൾ, അൽമീറ–മൈതർ, അൽമീറ–തുമാമ എന്നിവിടങ്ങളിലാണ് ഇത്തവണ ഈദിയ എടിഎം സേവനം ലഭിക്കുക.
പെരുന്നാൾ ദിനങ്ങളിൽ കുട്ടികൾക്ക് പണം ഉൾപ്പെടെയുള്ള സമ്മാനങ്ങൾ കൊടുക്കുകയെന്ന പരമ്പരാഗത രീതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മൂല്യം കുറഞ്ഞ കറൻസികൾ പിൻവലിക്കാൻ ഖത്തർ സെൻട്രൽ ബാങ്ക് ഈദിയ എടിഎം ക്രമീകരിച്ചിരിക്കുന്നത്.