നിയമലംഘനത്തിന് പൂട്ട് വീഴും: കുവൈത്തില്‍ ആറ് മാസം പ്രവര്‍ത്തന രഹിതമായ കമ്പനികളുടെ വാണിജ്യ ലൈസന്‍സുകള്‍ റദ്ദാക്കാന്‍ നീക്കം

Mail This Article
കുവൈത്ത് സിറ്റി ∙ രാജ്യത്ത് ആറ് മാസം പ്രവര്‍ത്തന രഹിതമായതോ ഒരു വര്‍ഷത്തിന് മുകളില്‍ കാലാവധി കഴിഞ്ഞതുമായ കമ്പനികളുടെ വാണിജ്യ ലൈസന്‍സുകള്‍ റദ്ദാക്കാന്‍ നീക്കമുള്ളതായി റിപ്പോര്‍ട്ട്. ഇത്തരം കമ്പനികളുടെ വാണിജ്യ ലൈസന്‍സുകള്‍ സ്വയമേവ റദ്ദാക്കുതിന് നിയമപരമായ നിര്‍ദ്ദേശം വാണിജ്യ വ്യവസായ മന്ത്രാലയം പഠിച്ചു വരുകയാണ്.
പ്രവര്‍ത്തന രഹിതമായ കമ്പിനികളുടെ നിരവധി കേസുകള്‍ മന്ത്രലായത്തില്‍ എത്തുന്ന സാഹചര്യത്തിലാണ് ഇത്തരമെരു നീക്കം. പ്രസ്തുത വിഷയത്തില്‍ മന്ത്രാലയം വ്യത്യസ്ത നിയമപരമായ വശങ്ങള്‍ പരിശോധിക്കുന്നുണ്ട്. വാണിജ്യ മന്ത്രാലയത്തിന്റെ നിയമങ്ങള്‍ ലംഘിക്കുക, സാമ്പത്തിക അച്ചടക്കം പാലിക്കാത്ത കമ്പനികള്‍ക്കാണ് 'പൂട്ട്' ഇടുന്നത്.