ADVERTISEMENT

കുവൈത്ത് സിറ്റി∙ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ ഒഐസിസി കുവൈത്ത് ദേശീയ കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച പൊതുപ്രവർത്തകനുള്ള പ്രഥമ പ്രവാസി പുരസ്‌കാരം കെ.സി. വേണുഗോപാൽ എംപിക്ക് സമ്മാനിക്കും. പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ ജീവിതത്തിലെ ജനകീയതയും കറപുരളാത്ത പ്രവർത്തന ശൈലിയും പാർലമെന്ററി രംഗത്തെ മികച്ച പ്രകടനവും പൊതുജനസേവനത്തിലെ മാതൃകാപരമായ മികവും പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അധ്യക്ഷനെന്ന നിലയിലെ ക്രിയാത്മകമായ ഇടപെടലുകളും പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്‌തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.

സംഘടനാ രംഗത്ത് മികവുറ്റ പ്രവർത്തനത്തിലൂടെ കോൺഗ്രസ് പാർട്ടിയെ മികച്ച പ്രതിപക്ഷമായി ഉയർത്താനും വിവിധ പാർട്ടികളിലെ ദേശീയ നേതാക്കളെ നയചാതുരിയോടെ കൂട്ടിയിണക്കി ഇന്ത്യ മുന്നണിയെ ഐക്യത്തോടെയും കെട്ടുറപ്പോടെയും ഒരുമിച്ച് ചേർത്ത് കൊണ്ടു പോകാനും കെ.സി വഹിക്കുന്ന പങ്ക് വലുതാണെന്ന് ജൂറി വിലയിരുത്തി. 

മുൻ അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ഡോ. ആസിഫ് അലി അധ്യക്ഷനും എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാ മേനോൻ, മാധ്യമ പ്രവർത്തകൻ ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങളുമായ മൂന്നംഗ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തീരുമാനിച്ചത്. മേയ് മാസം കുവൈത്തിൽ നടക്കുന്ന പരിപാടിയിൽ അവാർഡ് സമ്മാനിക്കും. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ബി.എ. അബ്‌ദുൽ മുത്തലിബ്, ഒഐസിസി കുവൈത്ത് ദേശീയ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര, വൈസ് പ്രസിഡന്റ് ഡോ. എബി വരിക്കാട് എന്നിവരാണ് വിവരം അറിയിച്ചത്.

English Summary:

Rajiv Gandhi Award to be presented to K.C. Venugopal MP

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com