ഷെയ്ഖ് സായിദ് റോഡിലെ തിരക്ക്; അബുദാബി ഭാഗത്തേക്കുള്ള സർവീസ് റോഡ് ഇനി 4 വരി

Mail This Article
×
ദുബായ് ∙ ഷെയ്ഖ് സായിദ് റോഡിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഫിനാൻഷ്യൽ സെന്റർ മെട്രോ സ്റ്റേഷനോടു ചേർന്ന് അബുദാബി ഭാഗത്തേക്കുള്ള സർവീസ് റോഡിന്റെ വീതി കൂട്ടി. മൂന്നിൽനിന്ന് 4 ലെയ്നാക്കി ഉയർത്തിയതോടെ റോഡിന്റെ ശേഷി 25% വർധിച്ചു.
മണിക്കൂറിൽ 3,200 വാഹനങ്ങൾക്കു കടന്നുപോകാനുള്ള ശേഷി സർവീസ് റോഡിനു ലഭിച്ചതായി ആർടിഎ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി ഡയറക്ടർ അഹമ്മദ് അൽ ഖസൈയ്മി പറഞ്ഞു. സർവീസ് റോഡിന്റെ പ്രവേശനഭാഗത്തെ ഗതാഗതക്കുരുക്ക് ഒഴിവാകുകയും 5 മിനിറ്റ് വേണ്ടിയിരുന്ന യാത്ര 2 മിനിറ്റായി ചുരുങ്ങുകയും ചെയ്തു.
English Summary:
RTA completes rapid enhancements to expand traffic capacity on Sheikh Zayed Road
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.