പരീക്ഷക്കാലം കഴിഞ്ഞു; ഇന്ത്യൻ സ്കൂളുകൾക്ക് ഇന്നുമുതൽ അവധി

Mail This Article
×
അബുദാബി ∙ യുഎഇയിൽ ഇന്ത്യൻ സ്കൂളുകൾ വാർഷിക പരീക്ഷ കഴിഞ്ഞ് ഇന്ന് അടയ്ക്കും. പ്രാദേശിക, വിദേശ സിലബസ് സ്കൂളുകൾ രണ്ടാം പാദ പഠനം പൂർത്തിയാക്കിയാണ് ഹ്രസ്വകാല അവധിക്ക് അടയ്ക്കുന്നത്.
വിദ്യാർഥികൾക്ക് 3 ആഴ്ചത്തെയും അധ്യാപകർക്ക് 2 ആഴ്ചത്തെയും അവധി ലഭിക്കും. ഏപ്രിൽ 14ന് സ്കൂളുകൾ തുറക്കും. ഇതേസമയം ഇന്ത്യൻ സ്കൂളുകളിൽ എസ്എസ്എൽസി, പ്ലസ് 1, പ്ലസ് 2 പരീക്ഷ നടക്കുന്നതിനാൽ ഈ മാസം 29 വരെ പരീക്ഷാ ഡ്യൂട്ടിയുള്ള അധ്യാപകർ സ്കൂളിൽ ഹാജരാകണം. അല്ലാത്തവർക്ക് 27 വരെയും. ഇതിനിടയിൽ കെ.ജി മുതൽ 9 വരെയുള്ള വിദ്യാർഥികളുടെ ഓപ്പൺ ഹൗസും നടക്കും.
English Summary:
Indian schools in UAE to close today after annual exams
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.