മെഗാ രക്തദാന ക്യാംപ് സംഘടിപ്പിച്ചു

Mail This Article
മസ്‌കത്ത് ∙ ജൂബിലി 2025ന്റെ ഭാഗമായി ഗാല ഹോളി സ്പിരിറ്റ് കത്തോലിക്കാ ദേവാലയ പാരിഷ് ഹാളിൽ മെഗാ രക്തദാന ക്യാംപ് സംഘടിപ്പിച്ചു. ദേവാലയത്തിലെ വിവിധ കമ്മ്യൂണിറ്റികളിൽ നിന്നായി 155 പേർ ക്യാംപിൽ പങ്കെടുത്തു, 94 പേർ രക്തം ദാനം ചെയ്തു.
ആരോഗ്യ മന്ത്രാലയത്തിന്റെ രക്തദാന ടീമിലെ ഡോക്ടർ മരിയാൻ, ഡോക്ടർ തുറാങ്ക് എന്നിവരും അൽ ഖുവൈർ ടിഎകെഎ ക്ലിനിക്കിലെ ഡോക്ടർ ദിവ്യ ജെറാൾഡും തോമസ് ജോർജ് ടീമും പങ്കെടുത്തവരുടെ ഷുഗർ, പ്രഷർ, കൊളസ്ട്രോൾ, ബിഎംഐ എന്നിവ സൗജന്യമായി പരിശോധിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. മനുഷ്യന്റെ ത്യാഗത്തോടുകൂടിയ ഈ പങ്കുവെക്കൽ അപരനോടും സമൂഹത്തോടുമുള്ള സ്നേഹവും കരുതലും കാരുണ്യവും ഉയർത്തിപ്പിടിക്കുന്നതാണെന്ന് ഗാല ഹോളി സ്പിരിറ്റ് കത്തോലിക്കാ പള്ളി വികാരി ഫാ. ജോർജ് വടുകുട്ട് അഭിപ്രായപ്പെട്ടു.
ജൂബിലി 2025 കമ്മിറ്റി അംഗങ്ങളായ കിങ്സലി എമെ, ഓഫെലിയ ലാസറസ്, അരുൾ ജയകുമാർ, വിമാനി കപരുമ്പണ്ട, ഗോഡ്‌വിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി. ബിജു വർക്കി, ജേക്കബ് ഡേവിഡ്, ജിബി കുര്യൻ, ജിജി ആന്റണി, വിവിധ ചർച്ച് കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.