' 11 ലക്ഷം രൂപയുടെ ഉൾവസ്ത്രങ്ങൾ വാങ്ങി, കിടക്ക പങ്കിടാൻ ക്ഷണിച്ചു': വിവാദ ആരോപണം; ഇന്ത്യ-യുഎഇ വിമാനനിരക്ക് കുറയും: അറിയാം 7 രാജ്യാന്തര വാർത്തകൾ

Mail This Article
'11 ലക്ഷം രൂപയുടെ ഉൾവസ്ത്രങ്ങൾ വാങ്ങി, കിടക്ക പങ്കിടാൻ ക്ഷണിച്ചു': ഫെയ്സ്ബുക് മുൻ സിഒഒയ്ക്കെതിരെ വിവാദ ആരോപണം
ഫെയ്സ്ബുക്കിന്റെ മാതൃകമ്പനി മെറ്റയുടെ മുൻ ചീഫ് ഓപ്പറേറ്റിങ് ഓഫിസറും ഐടി–ടെക് രംഗത്തെ കരുത്തുറ്റ വനിതകളിലൊരാളുമായ ഷെറിൽ സാൻബെർഗിനെതിരെ വിവാദശരങ്ങളുയർത്തി ഫെയ്സ്ബുക് മുൻ ജീവനക്കാരിയുടെ പുസ്തകം. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

യുഎഇയിൽ സകാത്ത് നിയമം വരുന്നു; ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴയും തടവും
അബുദാബി∙ യുഎഇയിലെ സകാത്ത് ശേഖരണം, വിതരണം, കൈകാര്യം ചെയ്യൽ എന്നിവ നിയന്ത്രിക്കുന്ന കരട് നിയമത്തിന് അംഗീകാരം. ഇന്നലെ( ചൊവ്വ) ഫെഡറൽ നാഷനൽ കൗൺസിലാണ് (എഫ്എൻസി) നിയമം പാസാക്കിയത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

സാധാരണക്കാരന്റെ പോക്കറ്റ് കാലി! പാസ്പോർട്ട് ഫീസിൽ വൻ വർധന; പുതുക്കിയ നിരക്ക് അടുത്ത മാസം മുതൽ പ്രാബല്യത്തിൽ
ലണ്ടൻ ∙ ബ്രിട്ടനിൽ പുതിയ പാസ്പോർട്ടിനും പാസ്പോർട്ട് പുതുക്കാനുമുള്ള അപേക്ഷകൾക്ക് ഫീസ് കൂട്ടി. ഏഴു ശതമാനമാണ് ഫീസ് വർധന. പാസ്പോർട്ട് അപേക്ഷകരുടെ എണ്ണത്തിൽ മുൻപെങ്ങും ഇല്ലാത്തവിധം വർധന വന്നതോടെയാണ് ഫീസും വർധിപ്പിക്കാൻ ഹോം ഓഫിസ് തീരുമാനിച്ചത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

പ്രവാസി മലയാളികൾക്ക് ആശ്വാസം: മാനംമുട്ടും ടിക്കറ്റിന് 'ടാറ്റാ'... ഇന്ത്യ-യുഎഇ വിമാനനിരക്ക് കുറയും
അബുദാബി ∙ അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യ-യുഎഇ സെക്ടറിലെ വിമാന ടിക്കറ്റ് നിരക്ക് 20 ശതമാനം കുറയുമെന്ന് ഇന്ത്യയിലെ യുഎഇ സ്ഥാനപതി അബ്ദുൽനാസർ ജമാൽ അൽഷാലി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാന സർവീസുകളുടെ എണ്ണം ഇരട്ടിയാകുമെന്നും ഇതുവഴി മത്സരം മുറുകുകയും ടിക്കറ്റ് നിരക്ക് കുറയുകയും ചെയ്യുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

മക്കളെ കണ്ട് കണ്ണ് നിറഞ്ഞു: ദുബായിലെ ടാക്സി ഡ്രൈവറുടെ 'ചെറിയ വിജയത്തിന് വലിയ സർപ്രൈസ് '; അപൂർവ ഭാഗ്യത്തിന്റെ ത്രില്ലിൽ പ്രവാസി യുവാവ്
ദുബായ് ∙ചില സമ്മാനങ്ങൾ വാക്കുകളിൽ വിവരിക്കാൻ കഴിയാത്തത്ര മനോഹരമാണ്. അത്തരത്തിലൊന്നാണ് ദുബായിലെ ടാക്സി ഡ്രൈവറായ യുവാവിന് സ്വന്തം കമ്പനിയിൽ നിന്ന് ലഭിച്ച അപൂർവ സമ്മാനം. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

ഗവേഷണത്തിന്റെ പേരിൽ ‘നാടുകടത്തൽ’: ഇന്ത്യക്കാരിയോട് രാജ്യം വിടാൻ നിർദേശിച്ച് യുകെ
ലണ്ടൻ∙ ഇന്ത്യൻ ചരിത്ര ഗവേഷകയോട് രാജ്യം വിടാൻ നിർദേശിച്ച് യുകെ. ഓക്സ്ഫഡ് ഗവേഷക വിദ്യാർഥിനി ഡോ. മണികർണിക ദത്തയോടയാണ് (37) ഉടൻ രാജ്യം വിടാൻ യുകെ ഹോം ഓഫിസ് ആവശ്യപ്പെട്ടത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

കൈക്കുഞ്ഞിനെയുമേന്തി ഉപജീവനത്തിനായി നെട്ടോട്ടം: പ്രവാസി യുവതിയെ തേടിയെത്തിയ കാരുണ്യഹസ്തം
അജ്‌മാൻ ∙ കൈക്കുഞ്ഞിനെയുമേന്തി ഉപജീവനത്തിനായി അജ്മാനിൽ അലഞ്ഞ ശ്രീലങ്കൻ യുവതിക്ക് മനോരമ ഓൺലൈൻ വാർത്തയെ തുടർന്ന് സുമനസ്സുകളുടെ സഹായഹസ്തം. അജ്മാനിൽ വീട്ടുജോലിചെയ്ത് ഉപജീവനത്തിനായി പൊരുതുന്ന ശ്രീലങ്കയിലെ രത്നപുര സ്വദേശിനി ഫസ്ലിയ(30)ക്കാണ് സാമ്പത്തിക സഹായം ലഭിച്ചത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.