'മലയാളി മീഡിയ ഫോറം കുവൈത്ത് ' ഇഫ്താര്‍ സംഘടിപ്പിച്ചു

Mail This Article
കുവൈത്ത് ∙ കുവൈത്തിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ 'മലയാളി മീഡിയ ഫോറം കുവൈത്ത് ' ഇഫ്താര്‍ സംഘടിപ്പിച്ചു. കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് ഉദ്ഘാടനം ചെയ്തു.
മീഡിയ ഫോറം ജനറല്‍ കണ്‍വീനര്‍ നിക്‌സണ്‍ ജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഷ്റഫ് ഏകരൂല്‍ റമസാൻ സന്ദേശം നല്‍കി. വിശ്വാസത്തോടൊപ്പം മാനവികതക്കും മഹത്തായ സ്ഥാനമുണ്ടെന്ന് അദ്ദേഹം സന്ദേശത്തില്‍ വിശദീകരിച്ചു. കണ്‍വീനര്‍മാരായ ജലിന്‍ തൃപ്രയാര്‍ സ്വാഗതവും ഹബീബുള്ള മുറ്റിച്ചൂര്‍ നന്ദിയും രേഖപ്പെടുത്തി.
തോമസ് മാത്യു കടവില്‍, ഹംസ പയ്യന്നൂര്‍, അമീറുദ്ദീന്‍ ലബ്ബ, ഹിദായത്തുള്ള എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫാറൂഖ് ഹമദാനി, നൗഫല്‍ മൂടാടി, ഷാഹുല്‍ ബേപ്പൂര്‍, ഷഹീദ് ലബ്ബ, റസാഖ് ചെറുതുരുത്തി, അബ്ദുള്ള വടകര എന്നിവര്‍ ഏകോപനം നിര്‍വ്വഹിച്ചു.
