നന്മ മാട്രിമോണി വെബ്സൈറ്റ് പ്രകാശനം ചെയ്തു

Mail This Article
ടൊറന്റോ∙ ലോകമെമ്പാടുമുള്ള മലയാളി മുസ്ലിം സഹോദരി സഹോദരങ്ങൾക്കായി നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്ലിം അസോസിയേഷൻസ് മാട്രിമോണി വെബ്സൈറ്റ് (www.nanmmamatrimonial.com) കഴിഞ്ഞ ജനുവരി 9 നു പ്രകാശനം ചെയ്തു. (Nanmmanikah) എന്ന കീവേഡ് ഉപയോഗിച്ചും വെബ്സൈറ്റ് ഓൺലൈനിൽ സെർച്ച് ചെയ്യാവുന്നതാണ്.ആദ്യ 50 റജിസ്ട്രേഷൻ സൗജന്യമായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു. നന്മ കാനഡയുടെ പ്രോഗ്രാം & പ്രോജക്ടസ് എക്സിക്യൂട്ടീവ് ഡയറക്ടർ റജിന റഷീദ് ഏവരെയും ഓൺലൈൻ മീറ്റിംഗ് ചടങ്ങിലേക്ക് സ്വാഗതം ചെയ്തു. നന്മയുടെ ഏറെക്കാലത്തെ സ്വപ്നസാക്ഷാത്കാരമാണിതു എന്ന് യു. എ. നസിർ (മുൻ നന്മ പ്രസിഡന്റ് & നന്മ ട്രസ്റ്റി കൗൺസിൽ മെംബർ) അറിയിച്ചു. റഷീദ് മുഹമ്മദ് (ചെയർമാൻ നന്മ ട്രസ്റ്റി കൗൺസിൽ), ഫിറോസ് മുസ്തഫ (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് നന്മ യുഎസ് & നന്മ ട്രസ്റ്റീ കൗൺസിൽ മെമ്പർ) എന്നിവർ ആശംസകൾ അറിയിച്ചു.
തുടർന്ന് ശിഹാബ് വി. എസ്. (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് നന്മ കാനഡ) വെബ്സൈറ്റ് ഏവർകും പരിചയപ്പെടുത്തി. ഒരു സാധാരാണ മാട്രിമോണിയൽ വെബ്സൈറ്റ് എന്നതിലുപരി പ്രീമാരിറ്റൽ കൗൺസിലിങ് കൂടി ഈ സംരംഭത്തിൽ ഉൾപ്പെടുത്തി എന്നത് മറ്റൊരു പ്രത്യേകതയാണ്. ഈ വിഷയത്തെ കുറിച്ച് ആധികാരികമായി സംസാരിക്കാൻ ഡോക്ടർ എൻ. പി. ഹഫീസ് മുഹമ്മദ് നെ മുഹമ്മദ് സലിം (എക്സിക്യൂട്ടീവ് ജോയിന്റ് ട്രെഷർ നന്മ കാനഡ & നന്മ ട്രസ്റ്റീ കൌൺസിൽ മെമ്പർ) മീറ്റിങ്ങിലേക്ക് സ്വാഗതം ചെയ്തു.
പ്രീമാരിറ്റൽ എഡ്യൂക്കേഷൻ നും അതിന്റെ ആവിശ്യകതകളെ പറ്റിയും അദ്ദേഹം പല ഉദാഹരണങ്ങൾ ഉൾപ്പെടുത്തി ചടങ്ങിൽ വിശദീകരിച്ചു. തുടർന്ന് ഇത്തരമൊരു ഇന്റർനാഷണൽ മാട്രിമോണി വെബ്സൈറ്റിന്റെ ആവശ്യകത ചർച്ച ചെയ്യാൻ പി.എം.എ. ഗഫൂറിനെ അൻസാർ എം. കെ. (എക്സിക്യൂട്ടീവ് ഡയറക്ടർ, സിവിക് എൻഗേജ്മെൻറ്, നന്മ കാനഡ) മീറ്റിങ്ങിലേക്ക് ക്ഷണിച്ചു. ഇന്റർനാഷണൽ മാട്രിമോണിയുടെ ആവശ്യകതയും വിവിധ സംസ്‍കാരങ്ങളും വിവാഹങ്ങളും എന്നി വിഷയങ്ങളെ കുറിച്ചദ്ദേഹം ചർച്ച ചെയ്തു. തുടർന്ന് ഫാസിൽ അബ്ദു (എക്സിക്യൂട്ടീവ് സെക്രട്ടറി, നന്മ കാനഡ) നടത്തിയ നന്ദി പ്രകാശനത്തോടെ ചടങ്ങുകൾ അവസാനിച്ചു.