ഹൂസ്റ്റൺ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ സൗജന്യ മെഡിക്കൽ ക്യാംപ് വിജയകരമായി

Mail This Article
ഹൂസ്റ്റൺ ∙ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാംപ് ശ്രദ്ധേയമായി. എഴുപതിലധികം പേർ ക്യാംപിന്റെ ഗുണഭോക്താക്കളായി.
കാർഡിയോളജി, ദന്തിസ്ട്രി, ജനറൽ ആൻഡ് വാസ്‌ക്യൂലർ സർജറി, പാൽമാനോളജി എന്നീ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനമാണ് ലഭിച്ചത്. ക്ഷേത്ര ജീവനക്കാരുടെ പിന്തുണയും ഏകോപനവും ക്യാംപിന്റെ വിജയത്തിന് കാരണമായി.
ആരോഗ്യ പ്രവർത്തകർ, സംഘാടകർ, ക്യാംപിൽ പങ്കെടുത്തവർ തുടങ്ങി പ്രസിഡന്റ് സുബിൻ ബാലകൃഷ്ണൻ, കോ ഓർഡിനേറ്റർമാരായ ശ്രീജിത്ത് ഗോവിന്ദൻ, ശ്രീകല നായർ എന്നിവർ നന്ദി അറിയിച്ചു, ശ്രീ ഗുരുവായൂരപ്പൻ മെഡിക്കൽ ക്യാംപ് വളരെ വിപുലമായി വരും വർഷങ്ങളിൽ സമൂഹത്തിലെ കൂടുതൽ അംഗങ്ങളിലേ ക്കെത്തിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.