ADVERTISEMENT

ഏറ്റവും സാധാരണമായ കരൾരോഗമാണ് ഫാറ്റിലിവർ. പേരു സൂചിപ്പിക്കുന്നതുപോലെ കരളിൽ കൊഴുപ്പടിയൽ എന്ന് ലളിതമായി വ്യാഖ്യാനിക്കാം. കരളിലെ കോശങ്ങളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് സാധാരണ നിലയിൽ കരളിന് തകരാറുണ്ടാക്കില്ല. പക്ഷേ കൊഴുപ്പടിയലിന്റെ അളവ് ഒരു പരിധിക്കു മുകളിൽ ഉയരുകയും കരളിന്റെ മറ്റ് രോഗങ്ങളുമായി ചേരുകയും ചെയ്യുന്നതോടെ കരൾ വീർത്തു വലുതാവുക, കരളിന്റെ മൃദുത്വം നഷ്ടമാവുക തുടങ്ങിയ സംഭവിച്ച് ലിവർ സിറോസിസ് പോലെ മാരകമായ രോഗാവസ്ഥകളിലേക്ക് എത്തുകയും ചെയ്യാം. അതുകൊണ്ട് തുടക്കത്തിൽ പ്രശ്നമൊന്നും ഉണ്ടാക്കുന്നില്ല എന്നു കരുതി ഫാറ്റി ലിവർ നിസ്സാരമായി കാണാനാവില്ല.‌

സാധാരണ നിലയിൽ കാര്യമായ ഒരു ലക്ഷണവും കാണിക്കാത്ത രോഗാവസ്ഥയാണ് ഫാറ്റി ലിവർ. പ്രത്യേകിച്ചും തുടക്കത്തിൽ. പക്ഷേ ഈ സമയത്ത് രോഗം തിരിച്ചറിയാൻ കഴിഞ്ഞാൽ കരളിനെ കാര്യമായ തകരാറുണ്ടാകാതെ രക്ഷിക്കാൻ കഴിയും.

ഫാറ്റിലിവർ ഉള്ള എല്ലാവരിലും പൊതുവായി കാണുന്ന ബാഹ്യലക്ഷണങ്ങൾ ഏതാണ്ട് ഇല്ല എന്നുതന്നെ പറയാം. എന്നിരുന്നാലും ചില ലക്ഷണങ്ങൾ സൂചനയായി കണക്കാക്കാം. അതിലൊന്നാണ് ഉദരത്തിനുണ്ടാകുന്ന അസ്വസ്ഥതയ്ക്കൊപ്പമുള്ള കടുത്ത ക്ഷീണം. ചിലർക്ക് ഉദരത്തിന്റെ വലതു വശത്ത് വാരിയെല്ലിനു തൊട്ടുതാഴെ വേദന അനുഭവപ്പെടുകയും ചെയ്യും. കരളിന്റെ വലുപ്പം കൂടിത്തുടങ്ങുമ്പോഴായിരിക്കും ഈ ലക്ഷണം കാര്യമായി പ്രകടമാവുക. പരിചയ സമ്പന്നനായ ഒരു ഡോക്ടർ നടത്തുന്ന ശാരീരിക പരിശോധനയിലൂടെ ഇക്കാര്യം സ്ഥിരീകരിക്കാനുമാവും.

ഓക്കാനം, ഛർദി, വിശപ്പില്ലായ്മ, അകാരണമായ ഭാരം കുറയൽ, ഓർമക്കുറവ്, വരണ്ട വായ്, പനി, കാലിലേയും പാദത്തിലേയും നീർവീക്കം മുതലായവയും ഫാറ്റിലിവറിന്റെ ലക്ഷണമായി വരാം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com