പൊക്കിളില്നിന്നുള്ള ഡിസ്ചാര്‍ജ്; കാരണങ്ങൾ ഇങ്ങനെ
Mail This Article
പൊക്കിളിന്റെ പരിചരണത്തില്‍ പൊതുവേ ആളുകള്‍ അധികം ശ്രദ്ധിക്കാറില്ല. എന്നാല്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് പൊക്കിളിന്റെ ആരോഗ്യം. ഏത് ശരീരഭാഗം വൃത്തിയാക്കിയാലും ഇവിടം വൃത്തിയാക്കുന്നർ വളരെ ചുരുക്കമാണ്. എന്നാല്‍ ഏറ്റവും അപകടകരമായ ബാക്ടീരിയ വളരുന്ന സ്ഥലം ഈ ശരീരഭാഗമാണ്.
ബാക്ടീരിയ - എത്രയൊക്കെ വൃത്തിയാക്കിയാലും വിവിധ തരത്തിലുള്ള ബാക്ടീരിയകള്‍ നമ്മുടെ പൊക്കിളിനു ചുറ്റും ഉണ്ട്. എഴുപതിലധികം തരത്തിലെ ബാക്ടീരിയകള്‍ ഒരാളുടെ പൊക്കിളിനു ചുറ്റും ഉണ്ടാകും. പൊക്കിളില്‍നിന്ന് എന്തെങ്കിലും തരത്തിലെ ഡിസ്ചാര്‍ജ് കണ്ടാല്‍ ഡോക്ടറെ കാണിക്കണം. മഞ്ഞ, പച്ച നിറങ്ങളില്‍ പൊക്കിളില്‍നിന്നു ഡിസ്ചാര്‍ജ് ഉണ്ടായാല്‍ അത് ബാക്ടീരിയ അണുബാധ മൂലമാകാം.
യീസ്റ്റ് - ബാക്ടീരിയ ഇന്‍ഫെക്‌ഷന്‍ പോലെതന്നെയാണ് പൊക്കിളില്‍ യീസ്റ്റ് ഇന്‍ഫെക്‌ഷനും. പൊക്കിളില്‍ ചൊറിച്ചിലും വെള്ളനിറത്തില്‍ ഡിസ്ചാര്‍ജും കണ്ടാല്‍ യീസ്റ്റ് ഇന്‍ഫെക്‌ഷന്‍ സംശയിക്കാം.
പ്രമേഹം -പ്രമേഹം ഉള്ളവര്‍ക്ക് പൊക്കിളില്‍നിന്നു ഡിസ്ചാര്‍ജ് സാധാരണമാണ്.
സിസ്റ്റ് -എന്തെങ്കിലും തരത്തിലെ സിസ്റ്റ് ഉണ്ടെങ്കില്‍ പൊക്കിളില്‍നിന്ന് ഡിസ്ചാര്‍ജ് ഉണ്ടാകാം. എന്തെങ്കിലും ശസ്ത്രക്രിയ നടത്തിയ ശേഷമാണ് ഇത് ആരംഭിക്കുന്നതെങ്കില്‍ ഉടനെ ഡോക്ടറെ കാണണം.
ശസ്ത്രക്രിയ - ചില ശസ്ത്രക്രിയകള്‍ക്കു ശേഷം പൊക്കിളില്‍നിന്നു ഡിസ്ചാര്‍ജ് കാണാം. ഇത് എന്തെങ്കിലും തരത്തിലെ അണുബാധയുടെ ലക്ഷണം ആകാം. അതിനാല്‍ ഡോക്ടറെ സമീപിക്കണം.
English Summary: Common causes of belly button discharge