20 രൂപ നൽകാമെന്ന് പറഞ്ഞ് ഭിക്ഷാടകയെ വീട്ടിൽകയറ്റി പീഡിപ്പിക്കാൻ ശ്രമം; പൊലീസുകാരന് അറസ്റ്റിൽ

Mail This Article
തിരുവനന്തപുരം ∙ കാട്ടാക്കടയില്‍ ഭിക്ഷ തേടിയെത്തിയ വയോധികയെ വീട്ടിനുളളില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തില്‍ പൊലീസുകാരന് ഉള്‍പ്പെടെ 2 പേര് പിടിയില്‍. വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ ലാലു, സുഹൃത്ത് സജിന്‍ എന്നിവരാണു പിടിയിലായത്.
കാട്ടാക്കട പൂവച്ചലില്‍ ഇന്ന് രാവിലെ 11 മണിയോടെ ഭിക്ഷ തേടിയെത്തിയ തിരുവനന്തപുരം സ്വദേശിനിയായ 82കാരിയെ 20 രൂപ നല്‍കാമെന്നു പറഞ്ഞാണ് പ്രതികള്‍ വീട്ടിനുള്ളിലേക്ക് കയറ്റിയത്. തുടര്‍ന്ന് മുറി പൂട്ടിയ ശേഷം കയറിപ്പിടിക്കാന്‍ ശ്രമിച്ചതോടെ സ്ത്രീ ബഹളം വച്ചു. നാട്ടുകാര്‍ ഓടിയെത്തി വയോധികയെ രക്ഷപ്പെടുത്തുകയായിരുന്നു.പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. വയോധികയെ പൊലീസ് വൈദ്യപരിശോധനക്ക് ശേഷം വീട്ടിലെത്തിച്ചു.