കോവിഡിനെതിരെ സംരക്ഷണം തീർക്കാൻ വായ ശുചിയാക്കി വയ്ക്കാം
Mail This Article
ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായിരുന്നു എന്നും വായയുടെ ശുചിത്വം. പാശ്ചാത്യരെ അപേക്ഷിച്ച് നമ്മുടെ ജീവിതശൈലിക്ക് പല മെച്ചങ്ങളും ഉണ്ടെങ്കിലും വായയുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ മാത്രം നാം അത്ര ശ്രദ്ധ കാട്ടിയിട്ടില്ലെന്ന് പറയാം. ഇതിന്റെ ഫലമാണ് ഇന്ത്യക്കാരുടെ പല്ലിന്റെയും വായയുടെയും മോശം ആരോഗ്യസ്ഥിതി. ഇന്ത്യയിലെ 65% മുതിർന്നവരും 50% കുട്ടികളും പല്ലുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുന്നവരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.ആഗോള ജനസംഖ്യയുടെ 50 ശതമാനത്തിനും വായയിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്. മുതിർന്നവരിൽ 90 ശതമാനവും മോണയുമായി ബന്ധപ്പെട്ട അസുഖങ്ങൾ ബാധിച്ചവരാണ്.
ഭൂമിയിലെ ആകെ ജനസംഖ്യയിലും അധികം ബാക്ടീരിയ നമ്മുടെയെല്ലാം വായിൽ വസിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. വായയുടെ മോശം ആരോഗ്യം ശ്വാസകോശം, ഹൃദയം, ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ അവയവങ്ങൾ എന്നിവയെ ബാധിക്കുന്ന മറ്റു രോഗങ്ങളിലേക്കും നയിക്കാം. കോവിഡ് ബാധിതരുടെ വായ്ക്കുള്ളിലെ ഉമിനീരിൽ കൊറോണ വൈറസിന്റെ സാന്നിധ്യം അപകടകരമായ തോതിലായിരിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇക്കാരണത്താൽ ഈ കോവിഡ് കാലത്ത് ഏറ്റവുമധികം ശ്രദ്ധ പതിപ്പിക്കേണ്ട ഒന്നാണ് വായയുടെ ശുചിത്വം.
91.7% കോവിഡ് രോഗികളുടെയും ഉമിനീർ സാമ്പിളുകളിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഒരു മില്ലി ലിറ്റർ ഉമിനീരിൽ 1.2x108 കൊറോണ വൈറസ് പതിപ്പുകൾ രോഗം പരത്താൻ തയ്യാറായി നിൽക്കുന്നതായും പഠനങ്ങൾ വെളിപ്പെടുത്തുന്നു. കോവിഡ് വ്യാപനം കുറയ്ക്കുന്നതിന് വായ്ക്കുള്ളിലെ ഈ വൈറൽ ലോഡ് കുറയ്ക്കേണ്ടത് അതിനാൽ അത്യാവശ്യമാണ്. ഇതിന് ഏറ്റവും സഹായകമായ ഒരു മാർഗമാണ് ആന്റി വൈറൽ മൗത്ത് മാഷിന്റെ ഉപയോഗം.
കോവിഡിൽ നിന്ന് മനുഷ്യരാശിയെ രക്ഷിക്കുന്നതിനുള്ള ഉപായം തേടി നിരവധി പഠനങ്ങൾ ലോകമെമ്പാടും നടന്നു വരുന്നുണ്ട്. ലാക്ടോഫെറിൻ എന്ന ആന്റി വൈറൽ, ആന്റി ബാക്ടീരിയൽ സവിശേഷതകളുള്ള പ്രോട്ടീനെ കുറിച്ച് അത്തരത്തിലൊരു പഠനം വിശദീകരിക്കുന്നു. ജേണൽ ഓഫ് ഡെന്റൽ റിസർച്ച്, ജെ. ക്ലിൻമെഡ്, ക്ലിൻ ഓറൽ ഇൻവെസ്റ്റിഗേഷൻ, സി. ആർ. ബയോളജീസ് തുടങ്ങിയ ഗവേഷണ പ്രസിദ്ധീകരണങ്ങളിൽ അവതരിപ്പിക്കപ്പെട്ട പഠനമനുസരിച്ച് ലാക്ടോഫെറിൻ ബാക്ടീരിയയുടെ ശരീരത്തിൽ നിന്ന് അയൺ അടർത്തിയെടുത്ത് അതിന്റെ ഘടനയെ നശിപ്പിക്കുകയും അതിന്റെ വളർച്ച തടയുകയും ചെയ്യും.
ഉമിനീരിൽ അടങ്ങിയിട്ടുള്ള ലാക്ടോഫെറിൻ ആണ് വൈറസ്, ബാക്ടീരിയ തുടങ്ങിയവയ്ക്കെതിരെ വായിൽ സ്വാഭാവിക പ്രതിരോധം തീർക്കുന്നത്. ഹാനികരമായ ബാക്ടീരിയകളെ നശിപ്പിക്കാനും ലാക്ടോബാസിലസ്, ബൈഫിഡോബാക്ടീരിയ പോലുള്ള പ്രയോജനകരമായ ബാക്ടീരിയകളെ സംരക്ഷിക്കാനും ലാക്ടോഫെറിൻ സഹായിക്കും. എന്നാൽ മനുഷ്യരുടെ ഉമിനീരിൽ വളരെ ചെറിയതോതിൽ മാത്രമേ ലാക്ടോഫെറിൻ സാന്നിധ്യമുള്ളൂ.
അമ്മയുടെ ആദ്യ മുലപ്പാലായ കൊളോസ്ട്രത്തിൽ പിന്നീട് പുറപ്പെടുവിക്കുന്ന പാലിനേക്കാൾ ഏഴ് മടങ്ങ് ഉയർന്ന തോതിൽ ലാക്ടോഫെറിൻ ഉണ്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ലാക്ടോഫെറിൻ പ്രായമാകുന്നതോടെയും മറ്റുചില രോഗങ്ങളാലും ശരീരത്തിൽ കുറഞ്ഞു കുറഞ്ഞു വരുന്നു. കന്നുകാലികളുടെ പാലിലും ലാക്ടോഫെറിൻ അടങ്ങിയിട്ടുണ്ട്; 2000 ലിറ്ററിൽ ഒരു ഗ്രാം എന്ന തോതിൽ. അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ, യൂറോപ്യൻ ഫുഡ് സേഫ്റ്റി അതോറിറ്റി, എഫ്എസ്എസ്എഐ എന്നിവയെല്ലാം ഭക്ഷ്യോത്പന്നങ്ങളിലെ ഡയറ്ററി സപ്ലിമെന്റ് ആയി ലാക്ടോഫെറിനെ അംഗീകരിച്ചിട്ടുണ്ട്.
ഇതേ ലാക്ടോഫെറിന്റെ ആന്റി വൈറൽ, ആന്റി ബാക്ടീരിയൽ സവിശേഷതകൾ ഉപയോഗപ്പെടുത്തുന്ന ഒരു മൗത്ത് വാഷിന് വായയുടെ ശുചിത്വത്തിൽ നിർണായക പങ്കു വഹിക്കാൻ സാധിക്കും. ഇത്തരത്തിലൊന്നാണ് ലാക്ടോഫെറിൻ
അധിഷ്ഠിത ഡെന്റെ 91 മൗത്ത് വാഷ്. പ്രകൃതിദത്തമായ രീതിയിൽ വായയുടെ ആരോഗ്യം നിലനിർത്തുന്ന ഡെന്റെ 91 മൗത്ത് വാഷ് വായിലെ പ്രയോജനകരമായ ബാക്ടീരിയകളെ സംരക്ഷിക്കുകയും ചെയ്യുന്നു. വായിലെ ദുർഗന്ധം അകറ്റാനും, പല്ലിനു പുറത്തുവരുന്ന കറ തടയാനും, ജിഞ്ചിവിറ്റിസ്, പെരിയോഡൻറ്റിസ് (peritonitis) പോലുള്ള പല്ലിനെയും മോണയെയും സംബന്ധിച്ച രോഗങ്ങൾ അകറ്റാനും ഈ ഷുഗർ രഹിത, ആൽക്കഹോൾ രഹിത മൗത്ത് വാഷ് സഹായിക്കും.
വായുടെ ആരോഗ്യത്തിന് പിന്തുടരേണ്ട ശീലങ്ങൾ ഇവയാണ്:
∙ സോഫ്റ്റ് ബ്രഷ് ഉപയോഗിച്ച് രണ്ട് നേരം പല്ല് തേയ്ക്കണം
∙ തുടർന്ന് ഡെന്റെ 91 മൗത്ത് വാഷ് പോലുള്ള ഫലപ്രദമായ മൗത്ത് വാഷ് ഉപയോഗിച്ച് വായ കഴുകണം
∙ ദന്തരോഗ വിദഗ്ദ്ധനെ ഇടയ്ക്ക് കണ്ട് വായ പരിശോധിപ്പിക്കണം
∙ വേദന പോലുള്ള ലക്ഷണങ്ങൾ അവഗണിക്കരുത്
കൂടുതൽ വിവരങ്ങൾക്ക് : https://dente91.com