ADVERTISEMENT

ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. ആരോഗ്യത്തോടെയിരിക്കുന്നു എന്നു സൂചിപ്പിക്കാൻ ശരീരം ചില സൂചനകൾ നൽകും. ഇത് മനസ്സിലാക്കിയാൽ ആത്മവിശ്വാസം വർധിക്കും എന്നുള്ളത് തീർച്ചയാണ്. ആരോഗ്യമുള്ള ഒരു വ്യക്തിയാണോ നിങ്ങൾ എന്നറിയാൻ ശരീരം നൽകുന്ന ഈ പത്ത് സൂചനകളെ അറിയാം. 

∙ആരോഗ്യമുള്ള വൃക്കകൾ
നല്ല ആരോഗ്യത്തിന്റെ ലക്ഷണങ്ങളിൽ പ്രധാനമായ ഒന്നാണ് മൂത്രത്തിന്റെ നിറം. തെളിഞ്ഞതും ഇളം മഞ്ഞ നിറത്തിലുള്ളതുമായ മൂത്രം ശരീരത്തിൽ ജലാംശം ഉണ്ട് എന്നതിന്റെയും വൃക്കകൾ നന്നായി പ്രവർത്തിക്കുന്നു എന്നതിന്റെയും സൂചനയാണ്. ഇരുണ്ട മഞ്ഞയോ, തവിട്ടു കലർന്ന മഞ്ഞയോ നിറമുള്ള മൂത്രം നിർജലീകരണത്തിന്റെയും മറ്റ് ആരോഗ്യപ്രശ്നങ്ങളുെടയും സൂചനയാണ്. ശരീരത്തിൽ ജലാംശം നിലനിർത്താനും മൂത്രം തെളിഞ്ഞതാകാനും ദിവസവും ധാരാളം വെള്ളം കുടിക്കണം.

∙പതിവായ മലവിസർജനം
പതിവായി ബുദ്ധിമുട്ടില്ലാതെ മലവിസർജനം നടത്തുന്നത് ദഹനവ്യവസ്ഥയുടെ സുഗമമായ പ്രവർത്തനത്തെ സൂചിപ്പിക്കുന്നു. ആരോഗ്യവാനായ ഒരു വ്യക്തി ദിവസത്തിൽ ഒരിക്കൽ മലവിസർജനം നടത്തും. സ്ഥിരമായി, പ്രയാസമില്ലാതെ മലവിസർജനം നടത്തുന്നത്, കഴിക്കുന്ന ഭക്ഷണം സമീകൃതമാണ് എന്നതിന്റെയും ദഹനവ്യവസ്ഥയുടെ മെച്ചപ്പെട്ട ആരോഗ്യത്തിന്റെയും സൂചനയാണ്. 

Representative image. Photo Credit: istockphoto.com
Representative image. Photo Credit: istockphoto.com

∙ഈർപ്പമുള്ള മൃദുവായ ചുണ്ടുകൾ
നമ്മുടെ ശരീരത്തിലെ ജലാംശത്തെക്കുറിച്ചും പോഷകങ്ങൾ ലഭിക്കുന്നുണ്ടോ എന്നതും വെളിപ്പെടുത്തുന്ന ശരീരഭാഗമാണ് ചുണ്ടുകൾ. വരണ്ട, പൊട്ടിയ ചുണ്ടുകൾ നിർജലീകരണത്തിന്റെയും അവശ്യവിറ്റമിനുകളുടെയും ധാതുക്കളുടെയും കുറവിനെയും സൂചിപ്പിക്കുന്നു. എന്നാൽ മൃദുലവും ഈർപ്പമുള്ളതുമായ ചുണ്ടുകൾ, നമ്മുടെ ശരീരത്തിൽ പോഷകങ്ങളുണ്ട് എന്നതിന്റെയും ജലാംശം ഉണ്ട് എന്നതിന്റെയും സൂചനയാണ്. 

∙ക്രമമായ ആർത്തവചക്രം
സ്ത്രീകളെ സംബന്ധിച്ച് പതിവായ ആർത്തവചക്രം പ്രത്യുൽപാദനാരോഗ്യത്തിന്റെ പ്രധാന ലക്ഷണമാണ്. സ്ഥിരമായ ആർത്തവം, അതും വേദനയോ മറ്റ് സങ്കീർണതകളോ ഇല്ലാതെ വരുന്നത് ഹോർമോൺ സന്തുലനത്തിന്റെയും പ്രത്യുൽപാദന അവയവങ്ങൾ ശരിയായി പ്രവർത്തിക്കുന്നതിന്റെയും സൂചനയാണ്. ക്രമംതെറ്റിയ ആർത്തവം ആരോഗ്യപ്രശ്നങ്ങളെ സൂചിപ്പിക്കുന്നു. 

Representative image. Photo Credit:Myriam Borzee/istockphoto.com
Representative image. Photo Credit:Myriam Borzee/istockphoto.com

∙സ്ഥിരമായ ശരീരഭാരം
ശരീരഭാരത്തിൽ വലിയ മാറ്റങ്ങൾ ഇല്ലാതെ സ്ഥിരമായി നിലനിൽക്കുന്നത് നല്ല ആരോഗ്യത്തിന്റെ സൂചകമാണ്. ശരീരഭാരം വ്യത്യാസപ്പെടുന്നത്, അതായത് പെട്ടെന്ന് ശരീരഭാരം കുറയുകയോ കൂടുകയോ ചെയ്യുന്നത് ഉപാപചയരോഗങ്ങൾ, വൈകാരിക സമ്മർദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെ സൂചിപ്പിക്കുന്നു. സ്ഥിരമായ ശരീരഭാരം, ആരോഗ്യത്തെയും സൗഖ്യത്തെയും സൂചിപ്പിക്കുന്നു. 

∙മെച്ചപ്പെട്ട ദഹനം
ഭക്ഷണശേഷം അസ്വസ്ഥതയോ, വായു കോപമോ, വയറു കമ്പിക്കലോ വളരെ കുറവുമാത്രം ഉണ്ടാകുന്നുവെങ്കിൽ അത് ആരോഗ്യകരമായ ഒരു ദഹനവ്യവസ്ഥയെ സൂചിപ്പിക്കുന്നു. നമ്മുടെ ശരീരം, ഭക്ഷണത്തെ ശരിയായി ദഹിപ്പിക്കുന്നുവെങ്കിൽ, ദഹനവ്യവസ്ഥ പോഷകങ്ങളെ ഫലപ്രദമായി ആഗിരണം ചെയ്യുന്നു എന്നാണർഥം. മെച്ചപ്പെട്ട ഉദരാരോഗ്യത്തെ ഇത് സൂചിപ്പിക്കുന്നു. മെച്ചപ്പെട്ട ദഹനം, ശരീരത്തിന്റെ മറ്റുപ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ആരോഗ്യമേകുകയും ചെയ്യുന്നു. 

∙മുറിവുകൾ പെട്ടെന്ന് ഉണങ്ങുന്നു
മുറിവുകളും ചതവുകളും എല്ലാം പെട്ടെന്ന് തന്നെ സുഖമാകുന്നത് രോഗപ്രതിരോധ സംവിധാനം ശക്തമാണ് എന്നതിന്റെയും ശരീരം ഫലപ്രദമായി കേടുപാടുകൾ പരിഹരിക്കുന്നു എന്നതിന്റെയും ലക്ഷണമാണ്. വളരെ സാവധാനത്തിൽ മാത്രം മുറിവുണങ്ങുന്നത് പോഷകങ്ങളുടെ അഭാവത്തെ സൂചിപ്പിക്കുന്നു. കൂടാതെ രക്തചംക്രമണം ശരിയായി നടക്കാത്തതും രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രശ്നങ്ങളും ഇതിന് കാരണമാകാം. ആരോഗ്യമുള്ള ശരീരത്തിൽ പെട്ടെന്ന് രോഗങ്ങൾ ഭേദമാകുന്നു. മുറിവുകൾ ഉണങ്ങുന്നു ഇത് നല്ല ആരോഗ്യത്തിന്റെ ലക്ഷണമാണ്. 

sleep-AJR_photo-Shutterstock
Representative image. Photo Credit: AJR_Photo/shutterstock.com

∙ഉന്മേഷത്തോടെ ഉണരൂ
രാത്രി ഉറങ്ങിയ ശേഷം രാവിലെ വളരെ ഉന്മേഷത്തോടെ സുഖകരമായി ഉണർന്നെഴുന്നേൽക്കുന്നത് നല്ല ആരോഗ്യത്തിന്റെ മികച്ച ലക്ഷണമാണ്. ശരീരത്തിന് നല്ല ഉറക്കം ലഭിച്ചു എന്നതിന്റെ ലക്ഷണമാണിത്. ആരോഗ്യത്തിന് നല്ല ഉറക്കം ലഭിക്കേണ്ടത് ഏറെ പ്രധാനമാണ്. ശരിയായ ഉറക്കം ലഭിക്കാത്തതും രാവിലെ ഉണരുമ്പോള്‍ ക്ഷീണം തോന്നുന്നതും ഉറക്കപ്രശ്നങ്ങളുടെയും സമ്മർദത്തിന്റെയും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെയും സൂചനയാണ്. 

∙ആരോഗ്യമുള്ള തലമുടിയും നഖങ്ങളും
ആരോഗ്യമുള്ള തലമുടിയും നഖങ്ങളും ആരോഗ്യത്തിന്റെ പ്രതിഫലനമാണ്. ശക്തിയുള്ള തിളങ്ങുന്ന, പൊട്ടാത്ത തലമുടിയും നഖങ്ങളും നല്ല പോഷണങ്ങളുടെയും ആരോഗ്യത്തിന്റെയും സൂചകങ്ങളാണ്. വിണ്ടു കീറിയ തലമുടിയും നഖങ്ങളെ പോഷകങ്ങളുടെയും ധാതുക്കളുടെയും പ്രോട്ടീന്റെയും അഭാവത്തെ കുറിയ്ക്കുന്നു. 

fever-Kerkez-istockphoto
Representative image. Photo Credit: kerkez/istockphoto.com

∙അപൂർവമായി മാത്രം അസുഖം പിടിപെടുക
ഒരാൾക്ക് വളരെ വേഗം ജലദോഷമോ മറ്റ് അണുബാധകളോ പിടിപെട്ടില്ല എങ്കിൽ, അയാളുടെ രോഗപ്രതിരോധ സംവിധാനം ശരിയായി പ്രവർത്തിക്കുന്നു എന്നതിന്റെ സൂചനയാണ്. ആരോഗ്യകരമായ ഒരു പ്രതിരോധസംവിധാനം രോഗാണുക്കളോട് പൊരുതി നമ്മെ ആരോഗ്യമുള്ളതാക്കുന്നു. ഇടയ്ക്കിടെ ഉണ്ടാകുന്ന അസുഖങ്ങൾ, പ്രതിരോധസംവിധാനം ദുർബലമാണ് എന്നതിന്റെ സൂചനയാണ്. ഇവർ ജീവിതശൈലിയിൽ മാറ്റം വരുന്നുകയും വൈദ്യസഹായം തേടുകയും ചെയ്യേണ്ടതാണ്.

English Summary:

Are You Healthy? Check These 10 Surprising Body Signals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com