ADVERTISEMENT

ഒരു രോഗാവസ്ഥയുടെ പ്രാധാന്യം, കടുപ്പം തുടങ്ങിവയൊക്കെ അളക്കാനുള്ള സൂചകമാണ് രോഗാതുരതയും, മരണനിരക്കുമൊക്കെ. ലോകത്തു മൂന്നാമത്തെയും ഇന്ത്യയിൽ രണ്ടാമത്തെയും മരണകാരണമാകുന്ന രോഗാവസ്ഥയേതെന്നു ഊഹിക്കാമോ? അതു കാൻസറല്ല പ്രമേഹവുമല്ല മറിച്ചു വർഷംതോറും 35 ലക്ഷത്തോളം മരണങ്ങൾക്ക് കാരണമാകുന്ന സി. ഒ പി.ഡി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ദീർഘ കാല ശ്വാസതടസ്സരോഗങ്ങളാണ് (Chronic Obstructive Pulmonary Disease) ഹൃദയ രോഗങ്ങൾക്കു തൊട്ടു പിന്നാലെ മരണകാരണങ്ങളിൽ മൂമ്പിൽ. എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ ഈ രോഗാവസ്ഥയെക്കുറിച്ചു കേട്ടിട്ടുള്ളവർ വിരളം. കേവലം ഒരു ശതമാനം ആളുകൾ മാത്രമാണ് സി.ഒ പ്പിഡി . എന്ന രോഗാവസ്ഥയെക്കുറിച്ചുള്ള പൊതുസമൂഹത്തിനുള്ള രോഗനിയന്ത്രണ- രോഗപ്രതിരോധ കാര്യത്തിൽ കേട്ടിട്ടുള്ളത്. ഒരു അറിവ് പ്രധാനമാണ് അതുകൊണ്ടുതന്നെ സി.ഒ.പി.ഡി യെക്കുറിച്ചുള്ള 'ആരോഗ്യ നിരക്ഷരത ഒട്ടും ആശാസ്യമായ ഒന്നല്ല തന്നെ.

രാജ്യാന്തര സി.ഒപിഡി (ദീർഘകാല ശ്വാസതടസ്സ രോഗങ്ങൾ) ദിനമാണ് നവംബർ 20 (Chronic Obstructive Pulmonary Diseases- COPD Day). ഏകദേശം 600 ദശലക്ഷ ത്തിലധികം ആളുകൾ ക്രോണിക് ബ്രോങ്കൈറ്റിസ്റ്റ് (Chronic Bronchitis), എംഫിസീമ (Emphysema) തുടങ്ങിയ സി.ഒപിഡി രോഗങ്ങളാൽ കഷ്‌ടപ്പെടുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. അമ്പതു വയസ്സിനു മേൽ പ്രായമുള്ള പത്തുശതമാനത്തോളം പേർ ഇത്തരം രോഗികളാണെന്ന് വിവിധ പഠനങ്ങൾ പറയുന്നു.

Representative image. Photo Credit:Deepak Sethi/istockphoto.com
Representative image. Photo Credit:Deepak Sethi/istockphoto.com

നമ്മുടെ നാട്ടിലാകട്ടെ സി.ഒ.പി.ഡി യുടെ സംഹാരതാണ്ഡവം കുറച്ചുകൂടി ഗൗരവതരമത്രേ, ഇന്ത്യയിൽ ഏകദേശം രണ്ടേകാൽ കോടിയിലേറെ ജനങ്ങൾ സിഒപിഡി കാരണം കഷ്ടപ്പെടുന്നുണ്ട് എന്നാണ് കണക്ക്. കേരളത്തിൽ നടന്നിട്ടുള്ള പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നത് ഏകദേശം ഏഴ് ശതമാനത്തോളം പുരുഷന്മാരും ആറു ശതമാനത്തോളം സ്ത്രികളും സിഒപിഡി ബാധിതരാണെന്നാണ്. ഇന്ത്യയിലെ മൊത്തം കണക്കെടുത്താൽ ഏകദേശം 13 മരണങ്ങളും കേരളത്തിൽ ആറു ശതമാനത്തോളം മരണങ്ങളും സി.ഒപിഡി മൂലമാണെന്ന് കണക്കുകൾ പറയുന്നു. തീർച്ചയായും അവഗണിക്കാവുന്നതല്ല പൊതുസമൂഹത്തിന്റേയും രോഗാവസ്ഥയത്രേ സിഒപിഡി കണക്കുകൾ സർക്കാരുകളുടെയും വേണ്ട ഒരു

എന്തു കൊണ്ട് സിഒപിഡി ?
പുകവലിയാണ് ഇത്തരം ശ്വാസകോശ രോഗങ്ങളുടെ പ്രധാന കാരണക്കാരൻ. വായു സഞ്ചാരം കുറഞ്ഞ ഇടുങ്ങിയ അടുക്കളകളിലെ പുക നിരന്തരം ശ്വസിക്കൽ, അന്തരീക്ഷ മലിനീകരണം, തൊഴിൽ സ്ഥലത്തെ പൊടിപടലങ്ങളും രാസവസ്തു‌ക്കളും, വ്യായാമരഹിതമായ ജീവിതം, ജനിതക കാരണങ്ങൾ, അലർജി തുടങ്ങിയ നിരവധി ഘട കങ്ങൾ രോഗാവസ്ഥയ്ക്ക് അപ്രധാനമല്ലാത്ത പങ്കുവഹിക്കുന്നു. ഇന്ത്യയിൽ പടിഞ്ഞാറൻ രാജ്യങ്ങളെ അപേക്ഷിച്ച് രോഗം പത്തുവർഷം നേരത്തെ (40 വയസ്സുമുതൽ) പിടിപെടുന്നതായും കണ്ടുവരുന്നു. ശ്വാസകോശങ്ങളുടെ വലുപ്പക്കുറവ്, പോഷകാഹാരക്കുറവ്, ക്ഷയരോഗികളുടെ ബാഹുല്യം, തുടങ്ങിയവ ഇതിനു കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

Representative image. Photo Credit: ozgurdonmaz/istockphoto.com
Representative image. Photo Credit: ozgurdonmaz/istockphoto.com

അവഗണിക്കപെട്ട രോഗാവസ്ഥ
സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളെ ബാധിക്കുന്ന ആരോഗ്യ പ്രശ്ന‌മാണെങ്കിലും ദീർഘകാല ശ്വാസതടസ്സ രോഗങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യം അടുത്തകാലം വരെ ലഭിച്ചിരുന്നില്ല. രോഗി സ്വയം വരുത്തിവെച്ച (പുകവലി) അസുഖങ്ങളാണെന്ന ചിന്താഗതി, പ്രായമുള്ളവരിലാണ് അസുഖം, സാധാരണ കാണപ്പെടുന്നത് എന്ന വസ്തുത, ചികിത്സിച്ചാൽ തന്നെ പരിപൂർണ്ണ ശമനം കിട്ടാൻ സാധ്യതയില്ല തുടങ്ങിയ ഘടകങ്ങൾ ഈ അവഗണനയ്ക്ക് കാരണമായിത്തീർന്നിട്ടുണ്ട്.

രോഗനിർണ്ണയം, ചികിത്സ, പ്രതിരോധം:
വിട്ടുമാറാത്ത ചുമ, കഫക്കെട്ട്, ശ്വാസതടസം തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. സ്ത്രീകളുടെ ഇടയിലെ വർധിച്ചുവരുന്ന പുകവലി പുക വലിക്കാരുടെ സാമീപ്യം, (Passive Smoking), പുകപടലങ്ങൾ നിറഞ്ഞ അടുക്കളാന്തരീക്ഷം എന്നിവ മൂലം സ്ത്രീകളിലും ഇത്തരം അസുഖങ്ങൾ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.

cough-voronaman-shutterstock
Representative image. Photo Credit:voronaman/Shutterstock.com

സി.പി.ഡി രോഗ നിർണ്ണയം പലപ്പോഴും ശ്വാസകോശങ്ങൾക്കു സ്ഥായിയായ തകരാറ് സംഭവിച്ചുകഴിഞ്ഞേ നടക്കാറ്റുള്ളൂ. രോഗലക്ഷണങ്ങൾ പ്രായമാകുന്നതിന്റെ സ്വാഭാവിക മാറ്റങ്ങളായോ, പുകവലി സംബന്ധമായ ചുമയായോ, തെറ്റിദ്ധരിക്കുന്നതാണിതിന്റെ പ്രധാനകാരണം. ശ്വാസകോശത്തിൻ്റെ സങ്കോച വികാസ ശക്തി കണ്ടുപി ടിക്കുന്ന സ്പൈറോമീറ്റർ വഴി രോഗം ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയാനാകും. കമ്പ്യൂട്ടർ സഹായത്തോടെയുള്ള ഈ പരിശോധന രോഗത്തിൻ്റെ കാഠിന്യം നിർണ്ണയിക്കാനും സഹായിക്കും. രോഗലക്ഷണങ്ങളുമായി നടക്കുന്ന മിക്കവരും പരിശോധനക്ക് വിധേയമാകാറില്ല. രോഗത്തെക്കുറിച്ചും രോഗനിര്‌ണയത്തെക്കുറിച്ചുമൊക്കെയുള്ള അവബോധമില്ലായ്‌മ തന്നെ കാരണം. സാഹചര്യത്തിലാണ്, 'നിങ്ങളുടെ ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമത അറിയുക' (Know your lung function) എന്ന സന്ദേശവുമായി നവംബർ 28 ന് ഈ വർഷത്തെ ദീർഘകാല ശ്വാസതടസ്സ രോഗ ദിനാചരണം (World COPD Day) നടക്കുന്നത്

ആരംഭദശയിൽ തന്നെ രോഗം കണ്ടെത്താനും ശരിയായ ചികിത്സ നൽകാനും കഴിഞ്ഞാൽ രോഗികൾക്ക് വളരെ മെച്ചപ്പെട്ട ജീവിതം നയിക്കാൻ ഇന്ന് സാധ്യമാണ്. ശ്വാസകോശാരോഗ്യം പരമപ്രധാനമാണെന്നുള്ള വസ്‌തുത സമൂഹം തിരിച്ചറിഞ്ഞ കാലഘട്ടമാണിത്. ദീർഘകാല ശ്വാസതടസ്സ രോഗങ്ങൾക്കു തടയിടാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗം പൂകവലി ഉപേക്ഷിക്കുക, അതിലും പ്രധാനമായി പുകവലി ആരംഭിക്കാതിരിക്കുക എന്നതാണ്. വൈകിയവേളയിലെ ചികിത്സ ഫലപ്രദമല്ലെന്നു മാത്രമല്ല, നിരന്തരമായ ആശുപത്രിവാസവും വിലകൂടിയ മരുന്നുകളുടെ ഉപയോഗവും കുടുംബ ബഡ്‌ജറ്റിൻ്റെ താളം തെറ്റിക്കുകയും ചെയ്യും.

Representative image. Photo Credit:ljubaphoto/istockphoto.com
Representative image. Photo Credit:ljubaphoto/istockphoto.com

സി.പി.ഡി ചികിത്സയ്ക്ക് ഏറ്റവും ഉത്തമം ഇൻഹേലറുകളാണ്. എന്നാൽ ഇൻഹേലറുകളെക്കുറിച്ച് നിരവധി തെറ്റിദ്ധാരണകൾ നമ്മുടെ ഇടയിൽ നിലനിൽക്കുന്നു അവ വളരെ തീവ്രതയേറ്റിയ മരുന്നുകളാണെന്നും മറ്റു നിവൃത്തിയില്ലെങ്കിൽ മാത്രമേ ഉപ യോഗിക്കാവൂ എന്നും പലരും വിശ്വസിക്കുന്നു. എന്നാൽ യാഥാർത്ഥ്യം നേരെ മറിച്ചാണ്. വളരെ ചെറിയ അളവിൽ മരുന്നുകൾ ശ്വാസകോശ്യത്തിലേക്ക് നേരിട്ടെത്തിക്കുകയാണ് ഇൻഹേലറുകൾ ചെയ്യുന്നത്. അതുകൊണ്ടുതന്നെ പാർശൃഫലങ്ങൾ അവയ്ക്ക് തുലോം കുറവുമാണ്. പെട്ടെന്ന് ആശ്വാസം കിട്ടുകയും ചെയ്യും. ഡ്രൈ പൗഡർ ഇൻഹേലർ, മീറ്റേർഡ് ഡോസ് ഇൻഹേലർ തുടങ്ങി നിരവധി ഇനം ഇൻഹേലറുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. രോഗിക്ക് ഏതിനം ഇൻഹേലർ വേണമെന്ന് വിദഗ്ധ പരിശോധനയിലൂടെ മാത്രമേ നിർണ്ണയിക്കാനാവൂ. സ്വയം ചികിത്സ അപകടങ്ങൾ ക്ഷണിച്ചുവരുത്തിയേക്കാം. മാത്രമല്ല ഇൻഹേലർ ഉപയോഗിക്കാൻ രോഗികൾക്ക് ശരിയായ പരിശീലനവും നൽകണം 

ശ്വാസനാളികൾ വികസിക്കാൻ സഹായിക്കുന്ന മരുന്നുകളാണ് പ്രധാന മായും ചികിത്സയിൽ ഉപയോഗിക്കുന്നത്. അസുഖം തീവ്രതയേറുന്ന ഘട്ടങ്ങളിൽ സ്റ്റീറോയിഡുകളും ഇൻഹേലർ രൂപത്തിൽ നൽകാവുന്നതാണ്. ഇത്തരം മരുന്നുകൾ ഉചിതമായ അളവുകളിൽ കൂട്ടിച്ചേർത്ത ഇൻഹേലുകളാണ് കൂടുതൽ പ്രയോജനപ്രദം. ഇൻഹേലറു കൾക്ക് പുറമേ മരുന്നുകൾ ഗുളിക രൂപത്തിലും, കുത്തിവെപ്പായും ചിലപ്പോൾ നൽകേണ്ടി വരാറുണ്ട്.

രോഗികൾക്ക് ശ്വാസകോശത്തിൽ അണുബാധയുണ്ടാകാനുള്ള സാധ്യത എറെയാണ്. ഒരു ചെറിയ വൈറൽ പനി പോലും മാരകമായ ന്യൂമോണിയ ആയി ത്തീരാൻ അധികസമയം വേണ്ട. ഇടക്കിടെ ഉണ്ടാകുന്ന അണുബാധ ശ്വാസകോശത്തിന്റെ പ്രവർത്തന ശേഷി കുറയാനും ഇടയാക്കും അതുകൊണ്ട് ജലദോഷം, പനി തുടങ്ങിയ നിസ്സാര രോഗങ്ങൾ പോലും ആദ്യഘട്ടത്തിൽ തന്നെ ചികിത്സിക്കേണ്ടത് പരമപ്രധാനമാണ്. രോഗത്തെ ഒരു പരിധിവരെ തടയാനും  അതു ത്രീവതയിലെത്താതിരിക്കാനും വാക്സീനുകൾ സഹായകരമാണ്. എല്ലാ സി.ഒപിഡി ബാധിതരും അത് നിർബന്ധമായും  എടുക്കേണ്ടതുണ്ട്. സമീകൃതാഹാരം, കൃത്യമായ ശ്വസന വ്യായാമങ്ങൾ, മാനസിക സമ്മർദ്ദങ്ങൾക്ക് അടിപ്പെടാതെയുള്ള ജീവിതം എന്നിവയും രോഗം നിയന്ത്രിക്കുന്നതിൽ സഹായിക്കും.

Representative image. Photo Credit:magicmine/istockphoto.com
Representative image. Photo Credit:magicmine/istockphoto.com

രോഗം സങ്കീർണ്ണമായാൽ:
25-30 വയസ്സുമുതൽ ശ്വാസകോശത്തിൻ്റെ പ്രവർത്തന ക്ഷമത വർഷം തോവും ചെറിയ അളവിൽ കുറഞ്ഞു വരുന്നത് സാധാരണമാണ്. എന്നാൽ സി.ഒപിഡി രോഗികളിൽ ഈ കുറവ് നാല് മടങ്ങ് വേഗത്തിലാണ് സംഭവിക്കുന്നത്. അതുകൊണ്ടു തന്നെ രോഗം സങ്കീർണ്ണാവസ്ഥയിലേക്ക് നീങ്ങി ശ്വാസകോശത്തിൻ്റെ പ്രവർത്തനം മന്ദീഭവിക്കാനും (Respiratory failure), ഹൃദയം, വൃക്ക, തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കാനും സാധ്യതയേറ്റയാണ്. രോഗം ആദ്യഘട്ട ത്തിൽ തന്നെ കണ്ടുപിടിച്ച് ചികിത്സിച്ച് ഈ അവസ്ഥയിൽ എത്തിക്കാതിരിക്കുക എന്നതാണ് പ്രധാനം.

എന്നാൽ സങ്കീർണ്ണാവസ്ഥയിൽ എത്തിക്കഴിഞ്ഞാൽ വീട്ടിൽത്തന്നെ ഓക്സിജൻ (Domicillary Oxygen Therapy) സ്ഥിരമായി കൊടുക്കേണ്ടി വരും. ശ്വാസ കോശത്തിൽ കൂടുതൽ കേടുപാടുകളുള്ള ഭാഗങ്ങൾ സ്ക്കാനിംഗിലൂടെ കണ്ടുപിടിച്ച്, അത്തരം ഭാഗങ്ങൾ ഓപ്പറേഷനിലൂടെ നീക്കം ചെയ്യുന്ന (Lung Volume Reduction Surgery) ചികിത്സാ രീതിയും പ്രചാരത്തിലുണ്ട്. ശ്വാസകോശങ്ങൾ മാറ്റിവെയ്ക്കുന്ന ചികിത്സയും (Lung Transplantation) ഇന്ന് നിലവിലുണ്ട്. എന്നാൽ ഇതിനാവശ്യമായ ശ്വാസകോശങ്ങളുടെ ലഭ്യതക്കുറവും, തുടർ ചികിത്സയുടെ ഭാരിച്ച ചെലവുകളും  സങ്കീർണതകളും മൂലം ഇത്തരം ചികിത്സാ രീതികൾക്ക് വ്യാപകമായ അംഗീകാരം ലഭിച്ചിട്ടില്ല 

Photo Credit : LeventeGyori / Shutterstock.com
Photo Credit : LeventeGyori / Shutterstock.com

സിഒപിഡി ശ്വാസകോശത്തിനപ്പുറം മറ്റ് പ്രധാനപ്പെട്ട അവയവങ്ങളേയും ബാധിക്കും. പേശീക്ഷയവും , ശരീര ഭാരം കുറയൽ, അസ്ഥികളുടെ ദൃഢത കുറയുന്ന ജസ്റ്റിയോപോറോസിസ്, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ, പ്രമേഹം, വിഷാദ രോഗങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

സി.ഒ.പി.ഡി (C.O.P. D) തടയാൻ
. പുകവലി പാടെ ഉപേക്ഷിക്കുക.
. പുകവലിക്കാരുടെ സാമീപ്യം (Passive Smoking) ഒഴിവാക്കുക.
" പുകയും പൊടിപടലങ്ങളും നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും കഴിവതും മാറി നിൽക്കുക.
* കുട്ടിക്കാലത്തുണ്ടാകുന്ന ശ്വാസകോശത്തിലെ അണുബാധകളെ നിസാരവൽക്കരിക്കരുത്. ശരിയായ ചികിത്സ നൽകുക.
* ഇടക്കിടെ ഉണ്ടാകുന്ന ചുമയും, ശ്വാസം മുട്ടലും സി.ഒപിഡി യുടെ തുടക്കമാകാം. ആരംഭ ഘട്ടത്തിൽ തന്നെ ചികിത്സയും പ്രതിരോധ മാർഗ്ഗങ്ങളും സ്വീകരിക്കുക.
(ലേഖകൻ പ്രൊഫസർ ഓഫ് പൾമണറി മെഡിസിൻ ഗവ. ടി.ഡി. മെഡിക്കൽ കോളേജ്)

English Summary:

COPD: Early Detection Can Save Your Life - Know the Signs and Symptoms.A Growing Health Crisis Demanding Urgent Attention.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com