ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

പലപ്പോഴും പൊതു ശുചിമുറികള്‍ പലരും ഒഴിവാക്കുന്നത്‌ അവയുടെ വൃത്തിയില്ലായ്‌മ മൂലമാണ്‌. ഓഫീസിലെയും ഹോട്ടലുകളിലെയുമൊക്കെ ശുചിമുറികള്‍ പലരും മാറി മാറി ഉപയോഗിക്കുന്നതിനാല്‍ അവയുടെ ടോയ്‌ലറ്റ് സീറ്റുകളില്‍ പലവിധത്തിലുള്ള അണുക്കള്‍ പറ്റിപിടിച്ചിരിക്കാറുണ്ട്‌. വീടുകളിലും ശുചിമുറികള്‍ വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ ഇതേ അവസ്ഥ സംജാതമാകാം. 
വൃത്തിയില്ലാത്ത ശുചിമുറിയും ടോയ്‌ലറ്റ്‌ സീറ്റുമൊക്കെ ഉപയോഗിച്ചാല്‍ ഇനി പറയുന്ന അണുക്കള്‍ ശരീരത്തിനുള്ളിലെത്താമെന്ന്‌ ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു. 

1. ഇകോളി
നമ്മുടെ മലത്തില്‍ കാണപ്പെടുന്ന ബാക്ടീരിയയാണ്‌ ഇകോളി. ശരീരത്തിനുള്ളിലെത്തി കഴിഞ്ഞാല്‍ വയറിനും കുടലിനും പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഈ ബാക്ടീരിയ ഉണ്ടാക്കാം. 

2. സാല്‍മണെല്ല
ഭക്ഷ്യവിഷബാധയ്‌ക്ക്‌ കാരണമാകാവുന്ന ബാക്ടീരിയയാണ്‌ സാല്‍മണെല്ല. ഇവ വൃത്തിയില്ലാത്ത ശുചിമുറിയുടെ ഉപയോഗത്തിലൂടെ ശരീരത്തിലെത്താം. 

3. നോറോ വൈറസ്‌
അതിവേഗം പടരുന്നതും ഗ്യാസ്‌ട്രോഎന്‍ട്രിറ്റിസിന്‌ കാരണമാകുകയും ചെയ്യുന്ന വൈറസാണ്‌ നോറോ വൈറസ്‌. ടോയ്‌ലറ്റ്‌ സീറ്റുകള്‍ പോലുള്ള പ്രതലങ്ങളില്‍ ദീര്‍ഘകാലം അതിജീവനം നടത്താന്‍ ഇതിന്‌ കഴിയും. 

H3N2 virus influenza: When does the flu get serious
Representative image. Photo Credit:violeta-stoimenova/istockphoto.com

4. ഇന്‍ഫ്‌ളുവന്‍സ വൈറസ്‌
ശുചിമുറിയില്‍ പതിയിരുന്ന്‌ നമ്മുടെ കൈകളിലൂടെ ശരീരത്തിനുള്ളിലെത്തുന്ന ഇന്‍ഫ്‌ളുവന്‍സ വൈറസും പലവിധത്തിലുള്ള രോഗങ്ങള്‍ക്ക്‌ കാരണമാകാം. 

5. പുഴുക്കടി ഉണ്ടാക്കുന്ന ഫംഗസ്‌
ചര്‍മ്മരോഗമായ റിങ്‌ വേം അഥവാ പുഴുക്കടി ഉണ്ടാക്കുന്ന ഫംഗസും ടോയ്‌ലറ്റ്‌ സീറ്റില്‍ നിന്നു പകരാം. ഇത്തരം ഫംഗല്‍ അണുബാധകളെയും കരുതിയിരിക്കേണ്ടതാണ്‌. 

6. പിന്‍വേം
കുഞ്ഞുങ്ങള്‍ക്ക്‌  രാത്രിയില്‍ മലദ്വാരത്തില്‍ ചൊറിച്ചിലുണ്ടാക്കുന്ന വിരയാണ്‌ പിന്‍വേം. മലദ്വാരത്തിന്‌ ചുറ്റും വന്നു മുട്ടയിടുന്ന ഈ വിരയുടെ മുട്ടകളും ടോയ്‌ലറ്റ്‌ സീറ്റ്‌ വഴി പകരാം. ഇതും ശരീരത്തിനുള്ളില്‍ കടന്നാല്‍ അണുബാധയിലേക്ക്‌ നയിക്കാം. 

7. സ്റ്റാഫ്‌ ബാക്ടീരിയ
സ്റ്റഫൈലോകോക്കസ്‌ ഓറിയസ്‌ അഥവാ സ്‌റ്റാഫ്‌ ബാക്ടീരിയ മുറിവിലൂടെയോ മറ്റോ ശരീരത്തിലെത്തിയാല്‍ ചര്‍മ്മത്തില്‍ അണുബാധയുണ്ടാക്കാം. ഇവയും വൃത്തിയില്ലാത്ത ടോയ്‌ലറ്റ്‌ സീറ്റില്‍ നിന്ന്‌ പകരാം. 

Photo Credit: bymuratdeniz/ Istockphoto
Photo Credit: bymuratdeniz/ Istockphoto

യാത്ര ചെയ്യുമ്പോള്‍ സാനിറ്റൈസര്‍ സ്‌പ്രേ കൊണ്ട്‌ നടക്കുന്നത്‌  പൊതു ശുചിമുറികളുടെ ടോയ്‌ലറ്റ്‌ സീറ്റ്‌ അണുവിമുക്തമാക്കാന്‍ സഹായിക്കും. ശുചിമുറി ഉപയോഗിച്ച ശേഷം കൈകള്‍ സോപ്പും വെള്ളവുമിട്ട്‌ നന്നായി കഴുകേണ്ടതാണ്‌. ഉപയോഗിച്ച ശേഷം വലിച്ചെറിയാവുന്ന ഡിസ്‌പോസിബിള്‍ ടോയ്‌ലറ്റ്‌ സീറ്റ്‌ കവറുകളും പൊതു ശുചിമുറികളില്‍ സഹായകമാകും. എന്നാല്‍ ടോയ്‌ലറ്റ്‌ സീറ്റിന്‌ പുറത്ത്‌ ടിഷ്യൂ പേപ്പര്‍ വിരിക്കുന്നത്‌ ചര്‍മ്മത്തില്‍ തിണര്‍പ്പുണ്ടാക്കാം.

English Summary:

The Hidden Danger Lurking on Toilet Seats.Public Restroom Risks: How to Protect Yourself From Toilet Seat Germs.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com