ADVERTISEMENT

ഓസ്‌ട്രേലിയയിൽ എൻജിനീയറിങ് മേഖലയിൽ ജോലി ചെയ്യുന്ന  പ്രശാന്ത്  കൂത്താട്ടുകുളത്ത് എംസി റോഡിന്റെ ഓരത്തുള്ള കുടുംബവീടിനു 300 മീറ്റർ അകലെ തിരക്കൊഴിഞ്ഞ കനാൽ റോഡിലാണ് തന്റെ സ്വപ്നഭവനം പണിയാൻ തിരഞ്ഞെടുത്തത്.

വായുസഞ്ചാരവും, വെളിച്ചവും ഉറപ്പാക്കുന്ന ഒരുനില വീടുമതി എന്നതായിരുന്നു ആവശ്യം. ഓസ്‌ട്രേലിയൻ വീടുകളുടെ പരിസരക്കാഴ്ചകളായ പച്ചപ്പും, പുൽമേടും തന്റെ വീടിനു ചുറ്റും ഉണ്ടാവണമെന്നും പ്രശാന്ത് ആഗ്രഹിച്ചു. ഈ ആഗ്രഹങ്ങളെല്ലാം പ്രാവർത്തികമാക്കിയാണ് ശ്രീകാന്ത് വീട് രൂപകൽപന ചെയ്തത്.

australian-model-landscape-JPG

കേരളത്തിന്റെ കാലാവസ്ഥയ്ക്കനുസരിച്ചുള്ള സമകാലിക  ഡിസൈനാണ് വീടിന്റെ മുൻകാഴ്ച മനോഹരമാക്കുന്നത്. ശക്തമായ മഴയെ പ്രതിരോധിക്കുന്ന ചെരിവ് ഷെയ്ഡുകൾ ചുറ്റോടുചുറ്റും നൽകി.ഫ്ളാറ്റ് റൂഫ് സ്ലാബിനൊപ്പം വാർത്തു. ജി.ഐ.ട്രസ്സ് ചെയ്ത് ചെറിറെഡ് കളറിലുള്ള സിറാമിക് ഓട് പതിച്ചു. ട്രസിൽ നിന്നും തുറന്ന് ബാൽക്കണി കാഴ്ച ലഭിക്കുന്ന ബേ ജനാലയ്ക്കും മുഖപ്പ് ജനലിനും പരമ്പരാഗത തടി ഫിനിഷ് പെയിന്റ് നൽകി. 

australian-model-home-hall

ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് ഹാൾ, അടുക്കള, വർക്കേരിയ, അറ്റാച്ഡ് ബാത്റൂമുകളുള്ള നാലു കിടപ്പുമുറികൾ, ഓഫിസ് എന്നിവയാണ് 2800 ചതുരശ്രയടിയിൽ ഒരുക്കിയത്.

australian-model-home-living-JPG

നീളൻ സിറ്റൗട്ടും, ഡബിൾ പോർച്ചും വീടിന്റെ പുറംകാഴ്ചയിൽ ശ്രദ്ധ ആകർഷിക്കുന്നു. അകത്തളങ്ങളിൽ 12 മണിക്കൂറും വെളിച്ചം പകരുകയും വായുസഞ്ചാരം ഉറപ്പാക്കുകയും ചെയ്യുന്ന റൂഫ് പർഗോളയും നൽകിയിട്ടുണ്ട്. 

australian-model-home-dine-JPG

തുറസായ നയത്തിൽ അകത്തളങ്ങൾ ഒരുക്കിയത് കൂടുതൽ സ്ഥലലഭ്യതയും ക്രോസ് വെന്റിലേഷനും ഉറപ്പാക്കുന്നു. ഫോർമൽ ലിവിങ്, ഡൈനിങ്, കോർട്യാർഡ് എന്നിവ ഓപ്പൺ ഹാളിന്റെ ഭാഗമായി വരുന്നു.  ട്രസ് റൂഫിങ് ചെയ്തതിലൂടെ മുകളിൽ ലഭിച്ച അധികസ്ഥലം യൂട്ടിലിറ്റി ഏരിയയാക്കി മാറ്റി.

australian-model-attic-JPG

പുറത്തെ പച്ചപ്പിന്റെ കാഴ്ചകളിലേക്ക് മിഴി തുറക്കുംവിധമാണ് നാലു കിടപ്പുമുറികളുടെയും വിന്യാസം. വോൾ പേപ്പർ, വാഡ്രോബ് എന്നിവയും മുറികളിൽ നൽകി.

australian-model-home-bed-JPG

ഉപയുക്തതയ്ക്ക് പ്രാധാന്യം നൽകിയാണ് അടുക്കള. മറൈൻ പ്ലൈവുഡ് കൊണ്ടാണ് കബോർഡുകൾ. നാനോവൈറ്റാണ് കൗണ്ടറിൽ വിരിച്ചത്.

australian-model-home-kitchen-JPG

വീടിന്റെ കോമ്പൗണ്ടിനുള്ളിൽ കടന്നാൽ മനോഹരമായ ഗാർഡനും, പച്ചപുൽത്തകിടികളും ഓസ്‌ട്രേലിയൻ വീടുകളുടെ സമാനകാഴ്ചകൾ ഇവിടെയും ഉറപ്പാക്കുന്നു. വീട് കാണാനെത്തുന്നവരും അത് തുറന്ന് സമ്മതിക്കുന്നു. 

australian-model-lawn-JPG

 

Project facts

സ്ഥലം- കൂത്താട്ടുകുളം

ഏരിയ- 2800 SFT

ഉടമസ്ഥൻ -പ്രശാന്ത് പി.

എൻജിനീയർ- ശ്രീകാന്ത് പങ്ങപ്പാട്ട്

പി.ജി. ഗ്രൂപ്പ് ഡിസൈൻസ്

കാഞ്ഞിരപ്പള്ളി

9447114080

pggroupdesigns@gmail.com 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com