ADVERTISEMENT

കോട്ടയം: ഇംഗ്ലിഷ് ശൈലികൾക്ക് ഇംഗ്ലിഷിലും മലയാളത്തിലും അർഥ വിശദീകരണങ്ങൾ നൽകുന്ന ആദ്യ നിഘണ്ടുവായ ഡിക്ക്ഷണറി ഓഫ് ഇഡിയംസ്, ഫ്രെയ്സസ്, ആന്‍ഡ് യൂസേജി (Dictionary of Idioms, Phrases and Usage) ന്‍റെ പ്രീ പബ്ലിക്കേഷന്‍ ഓഫര്‍ കോട്ടയം ബേക്കര്‍ വിദ്യാപീഠ് പ്രിന്‍സിപ്പല്‍ ഡോ. ബ്ലെസ്സി വര്‍ക്കിക്ക് ആദ്യ രജിസ്ട്രേഷൻ ഫോം നല്‍കി മുന്‍ എം. പി. അഡ്വ. സുരേഷ് കുറുപ്പ് നിര്‍വഹിച്ചു. പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകർ പങ്കെടുത്ത യോഗത്തിൽ റവ. അനീഷ് എം ഫിലിപ്പ്, പ്രൊഫ. സി. എ. ഏബ്രഹാം, ഡോ. രാധാകൃഷ്ണ വാരിയർ, പബ്ലിഷർ സൈജുനാഥ് അരവിന്ദ് എന്നിവരും പ്രസംഗിച്ചു. 

ഇംഗ്ലിഷ് ശൈലികൾക്ക് ഇംഗ്ലിഷിലും മലയാളത്തിലും അർഥ വിശദീകരണങ്ങൾ നൽകുന്ന ആദ്യ നിഘണ്ടുവാണിത്. വിദ്യാർഥികൾക്കും അധ്യാപകർക്കും മാത്രമല്ല, എല്ലാ ഭാഷാസ്നേഹികൾക്കും ഇതൊരു മുതൽകൂട്ടാവുമെന്നു സുരേഷ് കുറുപ്പ് തന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. 750 രൂപ മുഖവിലയുള്ള പേപ്പർബാക്ക് എഡിഷൻ 550 രൂപയ്ക്കും 850 രൂപ വിലയുള്ള ഹാർഡ് ബൗണ്ട് എഡിഷൻ 650 രൂപയ്ക്കുമാണ് പ്രീ പബ്ലിക്കേഷൻ ഓഫർ. ഒക്ടോബർ 31 വരെ ഈ ഓഫർ ലഭ്യമാണ്. Books of Polyphony, Kottayam ആണ് ഈ ഡിക്ക്ഷണറിയുടെ പ്രസിദ്ധീകരണം നിര്‍വഹിക്കുന്നത്.

പ്രൊഫ. സണ്ണി മാത്യൂസ് (മുൻ പ്രൊഫ. സി എം എസ് കോളജ്), പ്രൊഫ. സി. എ. ഏബ്രഹാം (മുൻ പ്രിൻസിപ്പൽ സി എം എസ് കോളജ്), ഡോ. രാധാകൃഷ്ണ വാരിയർ, ഡോ. ജോജി ജോൺ പണിക്കർ, സൂസൻ ഏബ്രഹാം, എസ്. ദേവിക, എസ്. ഗൗതം എന്നിവരാണ് ഈ ഡിക്ക്ഷനറിയുടെ എഡിറ്റർമാർ. 

കോപ്പികൾ ആവശ്യമുള്ളവർക്ക് www.bopindia.org ലോ, 9447160708 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com