ഈഫൽ ടവറിനു മുന്നിലൊരു മലയാള പുസ്തക പ്രകാശനം
.jpg?w=1120&h=583)
Mail This Article
×
പാരിസ്∙ 2024ൽ പാരിസ് നഗരം ആതിഥേയത്വം വഹിച്ച ഒളിംപിക്സിനെയും ഫ്രഞ്ച് ആസ്ഥാന നഗരിയുടെ ചരിത്ര വിസ്മയങ്ങളെയും അധികരിച്ച് മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ രചിച്ച 'ബോൻജൂർ പാരിസ്' യാത്രാ വിവരണ ഗ്രന്ഥം പാരിസ് നഗരമധ്യത്തിലെ നിർമാണ വിസ്മയമായ ഈഫൽ ടവറിന് മുന്നിൽ പ്രകാശനം ചെയ്തു. പാരിസിലെ മലയാളി കൂട്ടായ്മയാണ് പുസ്തകം ചരിത്ര സ്മാരകത്തിന് മുന്നിൽ വെച്ച് പ്രകാശിപ്പിച്ചത്. ലിപി പബ്ലിക്കേഷൻസാണ് പ്രസാധകർ. ചടങ്ങിൽ റജിബ് സ്വാഗതം പറഞ്ഞു. അസി.പ്രഫസർ സാലിം പുസ്തകം പ്രകാശിപ്പിച്ചു. ഫെനിൽ പി, ആബിദ് എസ്, ഇംലാസ് ആർ, മിഥുൻ എം, അജ്മൽ ആർ, ഉദയ് കെ, അഷ്ഫാഖ് എന്നിവർ സംസാരിച്ചു.
English Summary:
Book Release Paris
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.