ADVERTISEMENT

ആദ്യ ചിത്രത്തിൽ തന്നെ മമ്മൂട്ടി എന്ന വലിയ നടനൊപ്പം അഭിനയിക്കാനായതിന്റെ സന്തോഷത്തിലാണ് ഇഷാനി കൃഷ്ണ. കോളജ് ചെയർപേർസൺ ആയ രമ്യ എന്ന പെൺകുട്ടിയെയാണ് ഇഷാനി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സിനിമയിൽ അൽപം രാഷ്ട്രീയമുണ്ടെങ്കിലും ജീവിതത്തിൽ രാഷ്ട്രീയം തീരെ താൽപര്യമില്ലാത്ത വിഷയമാണെന്ന് ഇഷാനി പറയുന്നു. വണ്‍ സിനിമയുടെ കൂടുതൽ വിശേഷങ്ങളുമായി നടി മനോരമ ഓൺലൈനിൽ....

 

ആദ്യ ചിത്രം മമ്മൂട്ടിക്കൊപ്പം 

 

സിനിമയിൽ അഭിനയക്കണം എന്നതുതന്നെയായിരുന്നു പണ്ട് മുതലേയുള്ള ആഗ്രഹം. ആദ്യ ചിത്രത്തിൽ മമ്മൂട്ടി സാറിനൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ഇതിനു മുമ്പും സിനിമയിൽ ഓഫറുകൾ വന്നിട്ടുണ്ടെങ്കിലും സ്കൂൾ പരീക്ഷകള്‍ കാരണം നടന്നില്ല. കോളജിൽ പഠിക്കുന്ന സമയത്താണ് വൺ സിനിമയിൽ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. ഇങ്ങനെയൊരു വലിയ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷവും ഉണ്ട്.

 

one-making

ഈ ചിത്രത്തിൽ അഭിനയിക്കുന്നതിനു മുമ്പ് മമ്മൂട്ടി സാറിനെ നേരിട്ട് കണ്ടിട്ടില്ല. അച്ഛനൊക്കെ കൂടെ അഭിനയിച്ചിട്ടുണ്ടെങ്കിലും അതിനുള്ള അവസരം എനിക്ക് ഉണ്ടായിട്ടില്ല. സിനിമയുടെ ഷോട്ടിനു മുന്നോടിയായാണ് ഞാൻ ആദ്യമായി മമ്മൂട്ടി സാറിനെ കാണുന്നത്. അതായത് ആദ്യമായി കാണുന്നതിനൊപ്പം തന്നെ ഞാൻ അദ്ദേഹത്തോടൊപ്പം അഭിനയിക്കുകയാണ്. ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ മമ്മൂട്ടി സാർ ഒത്തിരയധികം സപ്പോർട്ട് ചെയ്തു. 

 

രാഷ്ട്രീയം ജീവിതത്തിൽ

 

രണ്ടാം വർഷ ബിരുദ വിദ്യാർഥിയെയാണ് ഞാൻ വണ്‍ സിനിമയിൽ അവതരിപ്പിക്കുന്നത്. എന്റെ ജീവിതവുമായി ഈ കഥാപാത്രത്തിനു യാതൊരു ബന്ധവുമില്ല. കാരണം രാഷ്ട്രീയത്തോട് എനിക്കൊരു താല്‍പര്യവും ഇല്ല. അച്ഛന് രാഷ്ട്രീയമുണ്ട് പക്ഷേ കോളജിലായാലും രാഷ്ട്രീയം എനിക്കില്ല. സിനിമയിൽ വന്നപ്പോൾ നേരെ തിരിച്ചും. 

 

കൊച്ചിയിൽ ഷൂട്ടിനെത്തുമ്പോൾ എങ്ങനെ അഭിനയിക്കണമെന്നോ അതിന്റെ തയാറെടുപ്പുകളെക്കുറിച്ചോ ഒന്നും അറിയില്ലായിരുന്നു. മാത്യുവിനൊപ്പമായിരുന്നു കൂടുതൽ കോംപിനേഷൻ സീൻസ് ഉണ്ടായിരുന്നത്. മാത്യുവും ഒരുപാട് സപ്പോർട്ട് ചെയ്തു. ആദ്യ ചിത്രത്തിൽ തന്നെ അച്ഛനൊപ്പം അഭിനയിക്കാൻ കഴിഞ്ഞു എന്നൊരു ഭാഗ്യവും ഉണ്ട്. അച്ഛനൊപ്പം കോംപിനേഷൻ സീൻസ് ഉണ്ടായിരുന്നില്ല. 

 

പഠനവും അഭിനയവും

 

വീട്ടിലുള്ള മറ്റ് മൂന്ന് പേരെ വച്ച് നോക്കിയാൽ സോഷ്യൽമീഡിയയിൽ ഞാനൽപം പുറകോട്ടാണെന്ന് തോന്നാം. അത് ഈ കുടുംബത്തിന്റെ പ്രത്യേകത കൊണ്ടായിരിക്കാം എന്നുതോന്നുന്നു. സോഷ്യൽമീഡിയ ഇഷ്ടമൊക്കെയാണ്, എന്നാൽ ചെറുതായി ബോറടിക്കാറുണ്ട്. ഞാൻ ൈസലന്റ് ഒന്നുമല്ല. അത് ചിലരുടെ തോന്നലായിരിക്കും. അവസാനവർഷ ബിരുദവിദ്യാർഥിയാണ് ഞാൻ. സിനിമയിൽ അഭിനയം തുടരണം. പക്ഷേ പഠനവും മുന്നോട്ടുകൊണ്ടുപോകും. 

 

അഹാനയിൽ നിന്നും ടിപ്സ് 

 

ചേച്ചിയുടെ കയ്യിൽ നിന്നും അങ്ങനെ ടിസ്പ് ഒന്നും കിട്ടിയിട്ടില്ല. മൂത്ത ചേച്ചി–അനിയത്തി ബന്ധമല്ല ഞങ്ങൾ തമ്മിലുള്ളത്. സുഹൃത്തുക്കളെപ്പോലെ കോമഡി പറഞ്ഞ് നടക്കുക. അതിനിടയിൽ പരസ്പരമുളള ഉപദേശങ്ങളില്ല. അച്ഛന്റെ കാര്യത്തിലാണെങ്കിലും അങ്ങനെ തന്നെ. സത്യത്തിൽ അമ്മയാണ് എനിക്ക് അഭിനയത്തിൽ ചില കാര്യങ്ങൾ പറഞ്ഞുതന്നിട്ടുള്ളത്. അമ്മ മുഴുവൻ സമയം സെറ്റിലുണ്ടായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com