ADVERTISEMENT

വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം ആദ്യരാത്രിയുടെ ട്രെയിലർ എത്തി. ബിജു മേനോൻ നായകനാകുന്ന ചിത്രം നർമത്തിനു പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്നു. ഇതിനോടകം ആറ് ലക്ഷത്തിനു മുകളിൽ ആളുകളാണ് ട്രെയിലർ കണ്ടു കഴിഞ്ഞത്.

Aadya Rathri | Official Trailer | Jibu Jacob | Biju Menon | Central Pictures

 

തണ്ണീർമത്തൻ ദിനങ്ങളിലൂടെ ശ്രദ്ധേയയായ അനശ്വര രാജൻ പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്. വിജയരാഘവൻ, സർജനു, അശ്വിൻ , മനോജ് ഗിന്നസ്, ജയൻ ചേർത്തല, മാലാ പാർവതി എന്നിവരും പ്രധാന താരങ്ങളാണ്. ക്വീൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ഷാരിസ് – ജെബിൻ എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ബിജിബാല്‍ ആണ് സംഗീതം നിര്‍വ്വഹിക്കുന്നത്. ശ്രീജിത്ത് നായറാണ് ചിത്രത്തിന്റെ ചായാഗ്രഹണം. സെൻട്രൽ പിക്‌ച്ചേഴ്‌സ് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com