ADVERTISEMENT

നിവിൻ പോളി നായകനായ പടവെട്ട് സിനിമയുടെ ലൊക്കേഷനിൽ മോഷണം. മോഷണം പോയത് പൊറോട്ടയും ചിക്കനും. കാറിലെത്തിയ നാലംഗസംഘം ഭക്ഷണവുമായി കടന്നുകളയുകയായിരുന്നു. ഇവർ ഭക്ഷണം കവരുന്നത് മൊബൈലിൽ പകർത്താൻ ശ്രമിച്ച സമീപവാസിയെ മർദിക്കുകയും ചെയ്തു. പരുക്കേറ്റ അമൽ എന്ന യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.

 

പിന്തുടർന്ന സിനിമാ പ്രവർത്തകരെ കയ്യേറ്റം ചെയ്തതിനാൽ ഇവർക്കെതിരെ  കേസെടുത്തു. കാഞ്ഞിലേരിയിൽ ഒരു മാസമായി സിനിമാ ഷൂട്ടിങ് നടക്കുന്നുണ്ട്.നാട്ടുകാർ നന്നായി സഹകരിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസം രാത്രിയാണു ദുരനുഭവം. അൻപതോളം പേർക്കു കഴിക്കാനുള്ള ഭക്ഷണം അടങ്ങിയ പാത്രം സഹിതമാണ് ഏതാനും പേർ സ്ഥലം വിട്ടത്.

 

കാറിൽ കയറ്റിക്കൊണ്ടു പോയതായി സൂചന ലഭിച്ചതിനാൽ സിനിമാ പ്രവർത്തകർ കാഞ്ഞിലേരി വായനശാല മുതൽ കരേറ്റ വരെ പിന്തുടർന്നു.കരേറ്റയിൽ ആളൊഴിഞ്ഞ പറമ്പിൽ ഭക്ഷണം കഴിക്കാനുള്ള ശ്രമത്തിനിടെ ആളുകളുടെ ശ്രദ്ധയിൽപ്പെട്ടു. ചോദ്യം ചെയ്ത സിനിമാ പ്രവർത്തകരെ കയ്യേറ്റം ചെയ്തു. ഒരാൾ പരുക്കേറ്റ് ആശുപത്രിയിലുമായി. പൊലീസ് എത്തുന്നതിനു മുൻപേ സംഘം ഭക്ഷണം ഉപേക്ഷിച്ചു സ്ഥലം വിട്ടു. കാഞ്ഞിലേരി സ്വദേശികളായ കെ.ജയേഷ്, പി.പ്രജീഷ്, എം.ആദർശ്, പി.വിജിൽ എന്നിവർക്കെതിരെയാണ് മാലൂർ പൊലീസ് കേസെടുത്തത്. 

കണ്ണൂരിന്റെ പശ്ചാത്തലത്തിലാണ് പടവെട്ട് ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. ലിജു കൃഷ്ണന്‍ ആണ് ചിത്രം ഒരുക്കുന്നത്. ‘അരുവി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ അഥിതി ബാലന്‍ ആണ് നായിക.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com