ADVERTISEMENT

ടൊവീനോ: മാഡം, ദേ അങ്ങോട്ട് നോക്കിക്കേ, ഒരു തെളിവല്ലേ അത്?

 

മംമ്ത: നടു വളഞ്ഞൊടിഞ്ഞു, എവിടെടോ തെളിവ്?

 

റോണി: ഉം ഉം കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്.

 

ഫോറൻസിക് എന്ന ചിത്രത്തിലെ ടൊവീനോയുടെയും മംമ്തയുടെയും റോണിയുടെയും ചിത്രം പങ്കുവച്ച് നടൻ അജു വർഗീസ് കുറിച്ച വാക്കുകളാണിത്. ഇത്രയും തമാശയ്ക്കു പറഞ്ഞതാണെങ്കിലും സിനിമയുടെ ട്രെയിലർ തന്നെ ത്രില്ലടിപ്പിച്ചെന്നും റിലീസിനായി കാത്തിരിക്കുകയാണെന്നും അജു പറയുന്നു.

 

സൈക്കോ കില്ലറുടെ കഥ പറയുന്ന ഫോറന്‍സിക്, അഖിൽ പോൾ–അനസ് ഖാൻ എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു.  ഫോറെൻസിക് ഉദ്യോഗസ്ഥനായി ടൊവീനോ എത്തുന്നു.

 

മംമ്ത മോഹന്‍ദാസാണ് ചിത്രത്തിൽ നായികയാവുന്നത്. സൈജു കുറുപ്പ്, ധനേഷ് ആനന്ദ്, ഗിജു ജോണ്‍, റേബ മോണിക്ക ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രത്തിന്‍റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ടൊവീനോ തിരുവനന്തപുരത്ത്‌ പൊലീസ്‌ ആസ്ഥാനത്തുള്ള ഫോറൻസിക് ലാബും, രാജീവ്‌ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലെ ഫോറൻസിക്ക്‌ റിസർച്ച്‌ സെന്‍ററും സന്ദര്‍ശിച്ചിരുന്നു.

 

മലയാളത്തിലാദ്യമായി ഒരു ഫോറൻസിക് ഉദ്യോഗസ്ഥൻ നായക കഥാപാത്രമായെത്തുന്ന ചിത്രമാണ് 'ഫോറെൻസിക്'.  അഖില്‍ ജോർജാണ് ഛായാഗ്രഹണം. ജെയ്ക്സ് ബിജോയ് സംഗീതം. ഷമീര്‍ മുഹമ്മദാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വഹിക്കുന്നത്. ജുവിസ്‌ പ്രൊഡക്‌ഷൻസിന്‍റെ ബാനറില്‍ സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവര്‍ക്കാെപ്പം രാഗം മൂവീസും രാജു മല്ല്യത്തും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com