മൂന്ന് മലയാളസിനിമകൾ തിയറ്ററുകളിൽ; പ്രതീക്ഷയോടെ പ്രേക്ഷകരും
Mail This Article
ഏറെ നാളുകൾക്കു ശേഷം മൂന്ന് മലയാളസിനിമകൾ ഒന്നിച്ചു തിയറ്ററുകളിലെത്തുന്നു. കോവിഡ് പ്രതിസന്ധിയിൽ ഒൻപത് മാസത്തോളം അടഞ്ഞുകിടന്ന തിയറ്റർ വ്യവസായത്തിന് പുത്തന്‍ ഉണർവേകാൻ ഈ റിലീസുകൾ സഹായിക്കും എന്ന പ്രതീക്ഷയിലാണ് സിനിമാലോകം. അമിത് ചക്കാലയ്ക്കൽ നായകനാകുന്ന യുവം, വിനായകൻ–ബാലു ടീമിന്റെ ഓപ്പറേഷൻ ജാവ, അജു വർഗീസ് നായകനാകുന്ന സാജൻ ബേക്കറി എന്നിവയാണ് ഇന്ന് റിലീസിനെത്തുന്ന സിനിമകൾ.
സാജൻ ബേക്കറി
അരുൺ ചന്ദു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പുതുമുഖം രഞ്ജിത മേനോന്‍ നായികയാകുന്നു. ലെന, ഗ്രേസ് ആന്റണി, കെ.ബി. ഗണേഷ് കുമാർ,ജാഫര്‍ ഇടുക്കി,രമേശ് പിഷാരടി,ജയന്‍ ചേര്‍ത്തല,സുന്ദര്‍ റാം, എന്നീ പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒട്ടേറേ പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
ലെനയും അജു വർഗീസും സഹോദരങ്ങളായി അഭിനയിക്കുന്ന സിനിമ ബേക്കറിയെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടുപോകുന്നത്. പത്തനംതിട്ട, റാന്നി എന്നിവടങ്ങളാണ് ലൊക്കേഷൻ.< അജു വർഗീസ്,അരുൺ ചന്തു,സച്ചിന്‍ ആര്‍ ചന്ദ്രന്‍ എന്നിവര്‍ ചേർന്നാണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. ഗുരുപ്രസാദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. പ്രശാന്ത് പിള്ളയാണ് ഈ ചിത്രത്തിന്റെ സംഗീതസംവിധായകൻ.
ഓപ്പറേഷൻ ജാവ
കേരള പൊലീസിന്റെ ഉദ്വേഗജനകമായ കേസ് അന്വേഷണവുമായാണ് ഓപ്പറേഷന്‍ ജാവ എത്തുന്നത്. നവാഗതനായ തരുണ്‍ മൂര്‍ത്തിയാണ് സംവിധാനം. കേരളത്തിലും തമിഴ്‌നാട്ടിലുമായി നടന്ന സൈബർ ക്രൈമുകളെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
വാസ്തവം,ഒരു കുപ്രസിദ്ധ പയ്യന്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം വി സിനിമാസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ പത്മ ഉദയ് ആണ് നിർമാണം. വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്,ലുക്ക്മാന്‍,ബിനു പപ്പു,ഇര്‍ഷാദ് അലി, പ്രശാന്ത് അലക്സാണ്ടര്‍, ദീപക് വിജയന്‍,പി ബാലചന്ദ്രന്‍, ബൈജു, മാത്യൂസ് തോമസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കേരളത്തിലും തമിഴ്നാട്ടിലും നടന്ന സുപ്രധാനമായ പല കേസുകളെയും അടിസ്ഥാനമാക്കി ഒരു വര്‍ഷക്കാലത്തോളം നീണ്ട റിസേര്‍ച്ചകള്‍ക്കൊടുവിലാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. ക്യാമറ ഫായിസ് സിദ്ദിഖ് ആണ്.എഡിറ്റര്‍ നിഷാദ് യൂസഫ്. ജോയ് പോള്‍ എഴുതിയ വരികള്‍ക്ക് ജേക്സ് ബിജോയ് സംഗീതം പകരുന്നു.
യുവം
അമിത് ചക്കാലയ്ക്കൽ നായകനാകുന്ന യുവം നവാഗതനായ പിങ്കു പീറ്റർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു. മലയാളി പ്രേക്ഷകര്‍ക്കിടയിൽ ഏറെ ശ്രദ്ധനേടിയ വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിനുശേഷം അമിത് നായകനാകുന്ന ചിത്രം കൂടിയാണിത്. വിൻസന്റ് കൊമ്പനെന്ന പള്ളിവികാരിയായി അമിത് എത്തിയ ചിത്രമാണ് വാരിക്കുഴിയിലെ കൊലപാതകം. ചിത്രത്തിലെ താരത്തിന്റെ പ്രകടനവും പ്രേക്ഷക കയ്യടി നേടി. അഭിനയപ്രാധാന്യമുള്ള വേഷത്തിലാണ് യുവം സിനിമയിലും അമിത് എത്തുന്നത്.
അഭിഭാഷകന്റെ വേഷമാണ് ചിത്രത്തിൽ അമിത്തിന്റേത്. നിർമൽ പാലാഴി, അഭിഷേക് രവീന്ദ്രൻ, ഇന്ദ്രൻസ്, സായികുമാർ, നെടുമുടി വേണു, കലാഭവൻ ഷാജോൺ, ജാഫർ ഇടുക്കി, ചെമ്പിൽ അശോകൻ, ബൈജു ഏഴുപുന്ന, അനീഷ് ജി. േമനോൻ, ജയശങ്കർ എന്നിവരാണ് സിനിമയിലെ മറ്റുതാരങ്ങൾ.
സജിത് പുരുഷൻ ആണ് ഛായാഗ്രഹണം. എഡിറ്റിങ് ജോൺകുട്ടി, ആർട് രാജീവ് കോവിലകം, സംഗീതം ഗോപിസുന്ദർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ അജിത് വി. തോമസ്.