വിങ്ങിപ്പൊട്ടി വിനോദ് കോവൂർ, മാമുക്കോയയുടെ മകനെ ആശ്വസിപ്പിച്ച് ജോജു; വിഡിയോ
Mail This Article
അന്തരിച്ച മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് മാമുക്കോയയെ അവസാനമായി ഒരുനോക്കു കാണാൻ കോഴിക്കോട്ടെ ടൗൺഹാളിലേക്കെത്തിയത് ആയിരങ്ങളാണ്. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ ആരംഭിച്ച പൊതുദർശനം രാത്രി പത്ത് മണിവരെ നീണ്ടു. ശേഷം മൃതദേഹം വീട്ടിലേക്ക് എത്തിച്ചു. വീട്ടിലേക്കും രാത്രി വൈകിയും ജനങ്ങൾ എത്തി. സിനിമ നാടക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ നിന്നുള്ളവർക്കൊപ്പം മാമുക്കോയയുടെ പ്രിയപ്പെട്ട കോഴിക്കോട്ടെ നാട്ടുകാരും അവസാനമായി ആദരാഞ്ജലികളർപ്പിക്കാൻ ടൗൺഹാളിലേക്ക് ഒഴുകിയെത്തി.
ജോജു ജോർജ്, നീരജ് മാധവ്, നിർമൽ പാലാഴി, ഇടവേള ബാബു, സത്താർ, സുരഭി ലക്ഷ്മി, സത്യൻ അന്തിക്കാട്, സന്തോഷ് പണ്ഡിത് എന്നിവർ കോഴിക്കോട് എത്തി.
വീടിനു സമീപത്തെ അരക്കിണർ മുജാഹിദ് പള്ളിയിൽ നടന്ന മയ്യത്ത് നമസ്കാരത്തിനുശേഷം ഔദ്യോഗിക ബഹുമതികളോടെ കണ്ണംപറമ്പ് കബർസ്ഥാനിൽ കബറടക്കം നടന്നു.
ഇന്നലെ ഉച്ചയ്ക്ക് 1.05നായിരുന്നു മാമുക്കോയയുടെ അന്ത്യം. ഉച്ചയ്ക്ക് മൂന്നേകാൽ മുതൽ രാത്രി 10 വരെ ടൗൺഹാളിൽ പൊതുദർശനം നടന്നു. സിനിമാ പ്രവർത്തകർക്കു പുറമേ കോഴിക്കോട്ടെ സാധാരണക്കാരാണ് മാമുക്കോയയെ ഒരു നോക്ക് കാണാനായി കൂടുതലും എത്തിയത്.