മരുമകള്‍ ഞങ്ങളുടെ ‘ലിറ്റിൽ’, കണ്ണന്റെ ജീവിതത്തിലെ പുതിയ അധ്യായം: പാർവതി പറയുന്നു

Mail This Article
മകൻ കാളിദാസനും മരുമകളാകാൻ പോകുന്ന താരിണിക്കും ആശംസകളുമായി പാർവതി ജയറാം. മകൻ കണ്ണൻ തന്റെ അഭിമാനമാണെന്നും ഇഷ്ടപ്പെട്ട ജീവിതപങ്കാളിയുമായി പുതിയൊരു ജീവിതം തുടങ്ങുന്ന മകനും വധുവിനും ആശംസയും ദൈവത്തിന്റെ അനുഗ്രഹവും ഉണ്ടായിരിക്കുമെന്നും പാർവതി കുറിച്ചു.
മരുമകൾ താരുണിയെ ‘ലിറ്റിൽ’ എന്നാണ് പാർവതി വിശേഷിപ്പിച്ചത്. ജയറാം പങ്കുവച്ച പോസ്റ്റിലും മരുമകളെ ലിറ്റിൽ എന്നാണു വിളിച്ചത്. നിങ്ങളെ ഒരുപാടു സ്നേഹിക്കുന്നു എന്നായിരുന്നു താരിണിയുടെ മറുപടി.
‘‘എന്റെ മകൻ, എന്റെ കണ്ണമ്മ. നീ എന്റെ അഭിമാനമാണ്. ഇപ്പോൾ നീ ജീവിതത്തിൽ ഒരു പുതിയ അധ്യായം തുടങ്ങിയിരിക്കുന്നു. അത് നീ ഏറെ സ്നേഹിക്കുന്ന സുന്ദരിയായ നമ്മുടെ ലിറ്റിൽ താരിണിയോടൊപ്പമായതിൽ ഞങ്ങൾ സന്തോഷിക്കുന്നു. താരിണിയെ ഞങ്ങൾ ലിറ്റിൽ എന്നാണ് സ്നേഹപൂർവം വിളിക്കുന്നത്. ദൈവത്തിന്റെ അനുഗ്രഹം നിങ്ങൾക്കു വേണ്ടുവോളമുണ്ടാകട്ടെ. നിങ്ങളുടെ ജീവിതം സ്നേഹത്താൽ സമൃദ്ധമാകട്ടെ. നിങ്ങളെ രണ്ടുപേരെയും ഞങ്ങൾ ഒരുപാടൊരുപാട് സ്നേഹിക്കുന്നു.’’ – പാർവതി ജയറാം കുറിച്ചു.
ചെന്നൈയിൽ വച്ചായിരുന്നു കാളിദാസും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം. മോഡലിങ് രംഗത്തു നിന്നുമാണ് കാളിദാസ് ജയറാം ഭാവി വധുവിനെ കണ്ടെത്തിയത്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ താരിണി.
2021ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേഡ് റണ്ണർ അപ്പ് കൂടിയായ താരിണി വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.


ഇന്ത്യൻ ടു ആണ് കാളിദാസ് ഒടുവിൽ അഭിനയിച്ച ചിത്രം. അവൾ പേയർ രജനി, ഡി 50 എന്നീ ചിത്രങ്ങൾ ആണ് കാളിദാസിന്റേതായി വരാനിരിക്കുന്നത്.