ADVERTISEMENT

എന്തുകൊണ്ട് നജീബിനെ ഷുക്കൂർ എന്ന് വിളിക്കുന്നുവെന്ന ചോദ്യങ്ങൾ മറുപടിയുമായി ബെന്യാമിൻ. ഷുക്കൂറിന്റെ ഔദ്യോഗിക രേഖകളിലെല്ലാം പേര് നജീബ് മുഹമ്മദ്‌ എന്ന് തന്നെയാണെന്നും അദ്ദേഹത്തിന്റെ നാട്ടിലെ പേരാണ് ഷുക്കൂർ എന്നും ബെന്യാമിൻ പറയുന്നു.

‘‘ഷുക്കൂർ - നജീബ്. എന്തുകൊണ്ട് ഇത്രകാലം ഷുക്കൂറിനെ നിങ്ങൾ നജീബ് എന്ന് വിളിച്ചു, അങ്ങനെ അവതരിപ്പിച്ചു എന്ന ചോദ്യം സ്വഭാവികമാണ്. ഷുക്കൂറിന്റെ ഔദ്യോഗിക രേഖകളിൽ എല്ലാം പേര് നജീബ് മുഹമ്മദ്‌ എന്നുതന്നെ ആണ്. അദ്ദേഹത്തിന്റെ നാട്ടിലെ പേരാണ് ഷുക്കൂർ. അതുകൊണ്ട് ഇത്രയും കാലം അദ്ദേഹത്തെ നജീബ് എന്ന് വിളിച്ചതിൽ ഒരു കള്ളത്തരവും ഇല്ല. പക്ഷേ ആ പേരുകളിൽ നിയമപരമായ ചില സങ്കീർണ പ്രശ്നങ്ങൾ ഉള്ളതിനാൽ ഞാൻ അതിന്റെ ഉള്ളിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നില്ല.’’–ബെന്യാമിന്റെ വാക്കുകൾ.

‘ആടുജീവിതം’ സിനിമയിലും നജീബ് എന്ന പേരു തന്നെയാണ് പൂർണമായും ഉപയോഗിച്ചിരിക്കുന്നത്. സിനിമ പുറത്തിറങ്ങിയ ശേഷം നജീബുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ചർച്ചകൾ ഉടലെടുക്കുന്ന സാഹചര്യത്തിലാണ് ബെന്യാമിന്റെ വിശദീകരണം.

English Summary:

Benyamin about Najeeb's real name

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com