ADVERTISEMENT

ബേസിൽ ജോസഫിനെ കാണാനില്ലെന്നു പറഞ്ഞ ധ്യാൻ ശ്രീനിവാസനു മറുപടിയുമായി എഴുത്തുകാരൻ ബെന്യാമിൻ. ബേസിൽ ബാറിലൊന്നുമല്ലെന്നും വേറെ ലെവല്‍ ചർച്ചയിലാണ് മച്ചാനെന്നുമായിരുന്നു ബെന്യാമിന്റെ പ്രതികരണം. ബേസിലിനൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു രസകരമായ ഈ പ്രതികരണം ബെന്യാമിൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജി.ആർ. ഇന്ദുഗോപനെയും ഇവർക്കൊപ്പം കാണാം.

“തന്റെ അഭിനയം കണ്ട് അസൂയ മൂത്ത ബേസിൽ തൃശൂരിൽ എവിടെയോ ബാറിലാണെന്ന് – ധ്യാൻ. ചുമ്മാ, താനിവിടെ വേറെ ലവൽ ചർച്ചയിലാണെന്ന് മച്ചാൻ”–ബെന്യാമിന്റെ വാക്കുകൾ.

ബേസിൽ പുതിയ സിനിമയുടെ ചർച്ചയിലാണെന്ന സൂചനയാണ് ബെന്യാമിൻ നല്‍കുന്നത്. ആടുജീവിതത്തിന്റെ ഗംഭീര വിജയത്തിനു ശേഷം ബെന്യാമിന്റെ സാഹിത്യ സൃഷ്ടികൾ പുതിയ സിനിമയ്ക്കായി ആലോചിക്കുന്ന സംവിധായകർ നിരവധിയാണ്. അതുകൊണ്ടുതന്നെ ബെന്യാമിൻ- ബേസിൽ ജോസഫ് കൂടിക്കാഴ്ച സിനിമാപ്രേമികൾക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. ‘മഞ്ഞവെയിൽ മരണങ്ങൾ’ എന്ന പുസ്തകമാണോ ബേസിൽ സിനിമയാക്കാൻ പോവുന്നതെന്നാണ് പ്രേക്ഷകർ ചോദിക്കുന്ന പ്രധാന ചോദ്യം.

അതേസമയം, ‘വർഷങ്ങൾക്കു ശേഷം’ സിനിമയുടെ പ്രത്യേക പ്രദർശനത്തിനിടെ ബേസിൽ ജോസഫിനെക്കുറിച്ച് ധ്യാൻ ശ്രീനിവാസൻ പറഞ്ഞ ട്രോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സിനിമയിലെ തന്റെ പെർഫോമൻസ് കണ്ട് തകർന്ന് ഏതോ ലോഡ്ജിൽ ഒളിച്ചിരിക്കുകയാണ് ബേസിലെന്നും കണ്ടുകിട്ടുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നുമായിരുന്നു ധ്യാൻ പറഞ്ഞത്.

‘‘പ്രണവിനെ വിളിച്ചിരുന്നു, ഊട്ടിലേക്ക് പോകുന്നതിനിടെയാണ് അവനെ വിളിച്ചത്. ബേസിലിനെക്കുറിച്ചുള്ള വിവരമൊന്നുമില്ലേ? സിനിമയിലെ എന്റെ പെർഫോമൻസ് കണ്ട് തകർന്ന് തൃശൂർ ഭാഗത്ത് ഏതോ ലോഡ്ജ് എടുത്ത് മദ്യപിച്ചുകൊണ്ടിരിക്കുകയാണ്, അവൻ തകർച്ചയിലാണ്. ബേസിലിനെ കണ്ടുകിട്ടുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. ഡാ മോനേ ബേസിലേ, ഞാൻ തൂക്കിയെടാ.’’–ധ്യാനിന്റ വാക്കുകൾ.

‘വർഷങ്ങൾക്കു ശേഷം’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ധ്യാൻ ശ്രീനിവാസന്റെയും ബേസിൽ ജോസഫിന്റെയും തഗ് ഡയലോഗുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പരസ്പരം ട്രോളിയും തഗ് അടിച്ചും റിലീസിനു മുമ്പും പ്രേക്ഷകരെ ചിരിപ്പിച്ച ഇരുവരും ഈ സിനിമയിലും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.

English Summary:

Benyamin's reply to Dhyan Sreenivasan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com