അമിത്തിനെ തേടി മോഹൻലാലും കമലും
Mail This Article
ഉണ്ണികളേ ഒരു കഥ പറയാം എന്ന പാട്ടു കേൾക്കാത്ത മലയാളികളില്ലല്ലോ. 1987ൽ പുറത്തിറങ്ങിയ ‘ഉണ്ണികളേ ഒരു കഥപറയാം’ എന്ന സിനിമയിൽ താരങ്ങളുടെ പേരെഴുതി കാണിക്കുമ്പോൾ കേൾക്കുന്ന ഓടക്കുഴൽ നാദമുണ്ട്. ഇരുപതാം സെക്കന്റിൽ വിരൽ കുടിച്ചുകൊണ്ടൊരു അരുമ മുഖം തെളിയും. ആ കുഞ്ഞിന്റെ പേരാണ് അമിത്. അമിത്തിനെ തേടുകയാണ് മോഹൻലാലും സംവിധായകൻ കമലും.
സിനിമ പുറത്തിറങ്ങി 37 വർഷം പൂർത്തിയാകുമ്പോൾ ആ ഉണ്ണികളുടെ ഒത്തുചേരലിന് അവസരമൊരുക്കുകയാണ് മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും . അവരോടൊപ്പം പഴയ ഓർമകളും സ്നേഹവും പങ്കിടാൻ കാത്തിരിക്കുകയാണ്, അവരുടെ പ്രിയ എബി. അതേ, മോഹൻലാലിനും സംവിധായകൻ കമലിനും നായിക കാർത്തികയും സിനിമയിലെ എല്ലാ ‘കുട്ടിത്താരങ്ങളെയും’ സംഘടിപ്പിച്ചു ഗംഭീരമായ പരിപാടി അണിയറയിൽ ഒരുങ്ങുന്നു.
അന്നത്തെ ബാലതാരങ്ങളിൽ മാസ്റ്റർ അമിത്തിനെക്കൂടിയാണ് ഇനി അണിയറക്കാർക്കു കണ്ടെത്താനുള്ളത്.
മാസ്റ്റർ അമിത് ഷൂട്ടിന് വന്നിരുന്നത് ബെംഗളൂരിൽ നിന്നായിരുന്നുവെന്നു സംവിധായകൻ കമൽ ഓർത്തെടുക്കുന്നുണ്ട്. മനു അങ്കിൾ, ദശരഥം തുടങ്ങിയ സിനിമകളിലും അഭിനയിച്ച കുട്ടിയാണ് മാസ്റ്റർ അമിത്.
അന്വേഷണത്തിന്റെ തുടക്കത്തിൽ മൂന്ന് ഉണ്ണികളെയായിരുന്നു കണ്ടെത്താനുണ്ടായിരുന്നത്. അവരിൽ രണ്ടു പേരെയും മനോരമ ഓൺലൈനിൽ വന്ന വാർത്തയെ തുടർന്ന് കണ്ടെത്തിയിരുന്നു.
ഈ വാർത്ത വായിക്കുന്ന അമിത് നേരിട്ടോ അല്ലെങ്കിൽ അദ്ദേഹത്തെ അറിയുന്നവർക്കോ 9995811111 എന്ന് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. സെപ്റ്റംബർ ഒന്നിന് തിരുവനന്തപുരം ഗോകുലം പാർക്കിൽവച്ചാണ് ‘ഉണ്ണികളേ ഒരു കഥപറയാം’ ഒത്തുചേരൽ സംഘടിപ്പിക്കുക