ADVERTISEMENT

നാലു കൊല്ലമായി ചോദിക്കുന്നതാണെന്നും ഒടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിൽ സന്തോഷമുണ്ടെന്നും നടിയും ഡബ്ല്യുസിസി അംഗവുമായ റിമ കല്ലിങ്കൽ. ഒരുപാടു പേരുടെ ഒരുപാടു കൊല്ലത്തെ ചോരയും നീരുമാണെന്നും തങ്ങളുടെ ജീവിതവും കരിയറും കളഞ്ഞിട്ടുള്ള കളിയായിരുന്നെന്നും റിമ പറഞ്ഞു. 

‘255 പേജുള്ള റിപ്പോർട്ട് ആണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. ആ റിപ്പോർട്ട് വായിക്കും, വായിച്ചതിന് ശേഷം പ്രതികരിക്കും. റിപ്പോർട്ടിൽ കമ്മിഷൻ എന്താണ് നിർദ്ദേശിച്ചിട്ടുള്ളത് എന്ന് ഡബ്ല്യു സി സി നോക്കും. അതിനു ശേഷം ആയിരിക്കും ഭാവിയിലേക്കുള്ള കാര്യങ്ങൾ തീരുമാനിക്കുക. ഞങ്ങൾക്കും ഇപ്പോഴാണ് റിപ്പോർട്ട് കിട്ടിയത്. ഞങ്ങൾ നാലു കൊല്ലമായി ചോദിക്കുന്ന റിപ്പോർട്ടാണ്. കൃത്യമായി വായിച്ചതിനു ശേഷം ഞങ്ങൾ ഉറപ്പായും പ്രതികരിക്കും. റിപ്പോർട്ട് പുറത്തു വന്നതിൽ സന്തോഷമുണ്ട്. ഒരുപാടുപേരുടെ ഒരുപാടു കൊല്ലത്തെ ചോരയും നീരുമാണ്. ഞങ്ങളുടെ ജീവിതവും കരിയറും കളഞ്ഞിട്ടുള്ള കളിയാണ് ഇത്. റിപ്പോർട്ട് പുറത്തുവന്നതിൽ ഒരുപാട് ഒരുപാട് സന്തോഷമുണ്ട്.’ റിമ പറഞ്ഞു.

അതേ സമയം റിമയ്ക്ക് എന്തെങ്കിലും ദുരനുഭവം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഏയ് ''ഇല്ല ഇല്ല'' എന്നാണ് മറുപടി പറഞ്ഞത്. വലിയ വിവാദങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ ഉടലെടുക്കുന്നത്. സിനിമാ മേഖലയിലുള്ള പലരും തങ്ങളുടെ നിലപാട് വ്യക്തമാക്കി പരസ്യ പ്രതികരണവുമായി രംഗത്തെത്തുന്നുണ്ട്.

English Summary:

This is a game that has cost lives and careers. I am very happy that the report has come out." Reema Kallingal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com